തിരുവനന്തപുരം: ഭയപ്പെടുത്തി ജനരോഷം ഇല്ലാതാക്കാമെന്ന് കതുന്നത് മൗഢ്യമാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രധാന സർവകലാശാലകളെയും വിദ്യാർഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടന മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ച് മുന്നോട്ടുപോകാൻ കേന്ദ്രം ശ്രമിക്കരുത്. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റ ചരിത്രമില്ല. രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തെ പഴമുറം കൊണ്ട് മൂടിവെക്കാൻ വൃഥാ ശ്രമിക്കുന്നതിനുപകരം തെറ്റായ നിയമ നിർമാണം ഉപേക്ഷിക്കാൻ കേന്ദ്രം തയാറാകണമെന്നും മുഖ്യമന്ത്രി വാർത്തകുറിപ്പിൽ പറഞ്ഞു.
ഭരണഘടന മൂല്യങ്ങൾ കശാപ്പ് ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യൻ ജനതയുടെ വികാരമാണ് പ്രതിഫലിപ്പിക്കുന്നത്. സ്വാതന്ത്ര്യവും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ മുന്നോട്ടുവരുന്ന ജനങ്ങളെ അഭിവാദ്യംചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.