കൊല്ലം: കേരളത്തിന്റെ കരിമണല്‍ വിറ്റ് പണമാക്കി കൈതോലപ്പായയില്‍ കൊണ്ടു പോകുകയും 51 ഏക്കര്‍ ഭൂമി കരിമണല്‍ കമ്പനിക്ക് ക്രമപ്പെടുത്തിക്കൊടുക്കാന്‍ വഴിവിട്ടു പ്രവര്‍ത്തിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രി പദവിയില്‍ ഇരുന്നാണ് അഴിമതി നടത്തിയത്. ഇതിനെക്കുറിച്ച് അന്വേഷിക്കാനോ ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെച്ചു പോകാനോ പിണറായി തയാറാകണം. പിണറായിക്കെതിരേ കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കും. മാത്യു കുഴല്‍നാടന്റെ വെളിപ്പെടുത്തല്‍ അതിഗുരുതരമാണെന്നും കൊല്ലത്ത് വാർത്തസമ്മേളനത്തിൽ സുധാകരൻ പറഞ്ഞു.
എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ ഇത്രയും വലിയ അഴിമതിയുടെ അടിവേരുകള്‍ കണ്ടെത്താനാകില്ല. എട്ടു മാസത്തെ കാലാവധി നല്‍കിയതിലൂടെ അന്വേഷണം അനന്തമായി നീട്ടാനാണ് പദ്ധതി. സി.പി.എം -ബി.ജെ.പി അന്തര്‍ധാര സജീവമായി നിൽക്കുന്ന സാഹചര്യത്തില്‍ നീതികിട്ടണമെങ്കില്‍ ശക്തമായ അന്വേഷണം ഉണ്ടാകണം. തെരഞ്ഞെടുപ്പ് അടുത്തതോടെ സയാമിസ് ഇരട്ടകളെപ്പോലെ സംസാരിക്കുന്ന നേതാക്കളായി പിണറായി വിജയനും ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രനും മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.