പിണറായി മുഖ്യമന്ത്രിയായത്​ കേന്ദ്ര സർക്കാറിൻെറ സഹായത്തോടെ -കെ. സുധാകരൻ

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത്​ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറി​െൻറ സഹായത്തോടെയാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ. കോൺഗ്രസ്​-ബി.ജെ.പി ബന്ധമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോട്​ വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലാവലിൻ കേസ്​ 20 തവണ മാറ്റിവെച്ചത്​ പിണറായിയെ സഹായിക്കാനാണ്​. കോടതിക്ക്​ നീതിബോധമുണ്ടെങ്കിൽ ഇൗ കേസ്​ ഇത്തരത്തിൽ നീട്ടുമോ? വൈകിവരുന്ന നീതി നീതിലംഘനമാണ്​. ലാവലിൻ കേസ്​ പോലെ സ്വർണക്കടത്ത്​ കേസ്​ അന്വേഷണവും മന്ദഗതിയിലായത്​ കേന്ദ്ര സർക്കാറി​െൻറ സഹായത്താലാണ്​.

നിയമസഭ കൈയാങ്കളിക്കേസിൽ പ്രതിയായ വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം ജനങ്ങളോടുള്ള വെല്ലുവിളിയാണ്​. നിയമസഭയിൽ അദ്ദേഹം കാട്ടിയ പ്രവൃത്തി​ ജനങ്ങൾ കണ്ടതാണ്​. അദ്ദേഹത്തിനെതിരെ ഇനി എന്ത്​ ​െതളിവാണ്​ വേണ്ടത്​.

കോൺഗ്രസിൽ ആര്​ അച്ചടക്കം ലംഘിച്ചാലും ഇനി കര്‍ശന നടപടി സ്വീകരിക്കും. പ്രവര്‍ത്തകര്‍ക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലാകണം.

നേതൃതലത്തിലെ തർക്കങ്ങളെല്ലാം പരിഹരിച്ചു. ഇപ്പോള്‍ ഐക്യത്തി​െൻറ സാഹചര്യമാണുള്ളത്. അത് തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ല. ഗ്രൂപ്​യോഗം വിളിച്ച്​ ​െഎക്യം തകർക്കാൻ ശ്രമിച്ചാലും നടപടിയെടുക്കും. ജില്ല-സംസ്ഥാനതല അച്ചടക്കസമിതികൾ ഒരാഴ്​ചക്കകം നിലവിൽവരുമെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - Pinarayi became the Chief Minister with the help of the Central Government says Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.