തിരുവനന്തപുരം: കേരളത്തിലേത് അഴിമതിയിൽ മുങ്ങിയ സർക്കാരാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബി.ജെ.പിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീധരന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന് 10ൽ മൂന്ന് മാർക്ക് പോലും നൽകാനാവില്ലെന്നും ശ്രീധരൻ പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് ജനങ്ങളുമായുള്ള സമ്പർക്കം കുറവാണ്. സി.പി.എമ്മിന് ജനങ്ങൾക്കിടയിൽ നല്ല ഇമേജില്ല. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു. അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ലെന്നും ശ്രീധരൻ ആരോപിച്ചു.
ഫിഷറീസ് അഴിമതി ഗൗരവമുള്ളതും അപകടകരവുമാണെന്നും ശ്രീധരൻ പ്രതികരിച്ചു. കെ.സുരേന്ദ്രന്‍റെ വിജയയാത്രക്കിടെ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.