കെ.സി വേണുഗോപാൽ

പിണറായി സർക്കാരിന്റെ ബാർകോഴ കേരളം കണ്ട ഏറ്റവും വലിയ അഴിമതി - കെ.സി വേണുഗോപാൽ എം.പി

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ ഇളവ് വരുത്താൻ ബാറ് ഉടമകളിൽ നിന്ന് കോടികൾ വാങ്ങിയ ഇടപാടെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. എക്സൈസ് മന്ത്രിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ലെന്നും ഇത്തരമൊരു കേസിന്റെ പേരിലാണ് കെ.എം മാണിയെ നീചമായി സി.പി.എം വേട്ടയാടിയതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ അദ്ദേഹത്തിൻ്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം. അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പിരിച്ചെടുത്ത പണം സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പോയിട്ടുള്ളത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. തുടർഭരണം സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും അഹങ്കാരി ആക്കി മാറ്റി. ബോംബ് നിർമിക്കുന്നതിനിടെ മരണപ്പെട്ടവർക്ക് സ്മാരകം പണിയുന്ന പാർട്ടിയാണ് സി.പി.എം. മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയാണിതെന്നും ഈ വിഷയത്തെ നിസ്സാരവത്ക്കരിച്ച് തടിതപ്പാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - Pinarayi government's Barkoza is the biggest corruption Kerala has seen - KC Venugopal MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.