സംരംഭക സൗഹൃദം ലക്ഷ്യം; ടോൾ ഫ്രീ നമ്പറും കെ സ്വിഫ്റ്റ് പുതിയ പതിപ്പും പുറത്തിറക്കി

തിരുവനന്തപുരം: സംസ്​ഥാനം സംരംഭക സൗഹൃദമാക്കു​ന്നതി​െൻറ ഭാഗമായി ടോൾ ഫ്രീ നമ്പർ സേവനവും കെ സ്വിഫ്റ്റ് ഓൺലൈൻ ഏകജാലക സംവിധാനത്തി​െൻറ പുതിയ പതിപ്പും പുറത്തിറക്കി. കോവിഡ്​ 19 സൃഷ്​ടിച്ച പ്രതിസന്ധികളും പ്രവാസികളുടെ മടങ്ങിവരവും കണക്കിലെടുത്താണ്​ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

1800 890 1030 എന്ന ടോൾ ഫ്രീ നമ്പറിലൂടെ സംരംഭം തുടങ്ങാൻ ലഭ്യമായ സർക്കാർ സഹായങ്ങൾ, അതിനാവശ്യമായ അനുമതികൾ, അടിസ്​ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭ്യമാകും.

വ്യവസായം തുടങ്ങുന്നതിന്​ ആവശ്യമായ അനുമതികൾ സുതാര്യമായും വേഗത്തിലും നൽകുന്നതിനു വേണ്ടി ആരംഭിച്ച കെ സ്വിഫ്റ്റ് എന്ന ഓൺലൈൻ ഏകജാലക സംവിധാനത്തി​െൻറ പുതിയ പതിപ്പാണ് ​മുഖ്യമ​​ന്ത്രി പുറത്തിറക്കിയത്​. ചുവപ്പ് വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയെ സഹായിക്കാനായി ഇൻവെസ്​റ്റ്​മെൻറ്​ ഫസിലിറ്റേഷൻ സെൽ സംവിധാനവും ആരംഭിച്ചു. സംരംഭകർക്ക് വേണ്ട സഹായങ്ങൾ ഈ സെൽ വഴി നടപ്പിലാക്കും.

സംരംഭകരും വ്യവസായികളുടെ സംഘടനകളും വിദേശ നയതന്ത്ര സ്ഥാപനങ്ങളുമായി കേരളത്തി​െൻറ സംരംഭക പദ്ധതികളും, വ്യവസായ - വാണിജ്യ വികസന സാധ്യതകളും ചർച്ച ചെയ്യുന്നതിനും, അവർക്കു മുന്നിൽ അവതരിപ്പിക്കുന്നതിനുമായി ഇൻവെസ്​റ്റർ കണക്റ്റ് എന്ന ഇ ന്യൂസ് ലെറ്റർ സംവിധാനവും സജ്ജമാക്കി.

സംസ്​ഥാനത്ത്​ നിക്ഷേപത്തിന് അനുകൂലമായ എല്ലാ സാഹചര്യവും ഉറപ്പുതരുന്നുവെന്നും ആവശ്യമായ എല്ലാ സഹായവും പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Pinarayi launches toll free number Investment Facilitation Centre updated version of KSWIFT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.