അമ്മമനസ്സി​െൻറ ​െകാടും​ക്രൂരത; സിനിമയെ വെല്ലുന്ന തിരക്കഥ

കണ്ണൂർ: പിണറായി മണ്ണത്താൻവീട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിയു​േമ്പാൾ മൂക്കത്ത്​ വിരൽവെക്കുകയാണ്​ കേരളം. സ്വ​ന്തം ചോരയിൽ പിറന്ന മക്കളോടും ചോറൂട്ടി വളർത്തിയ മാതാപിതാക്കളോടുമുള്ള സൗമ്യയുടെ ചെയ്​തികളിലൂടെ സമാനതയില്ലാത്ത കൊടുംക്രൂരതയാണ്​ ​പുറത്താവുന്നത്​. 

ദുരൂഹമരണങ്ങളുടെ തുടക്കം ഇൗവർഷം ജനുവരിയിലാണ്​. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകൾക്ക്​ ജനുവരി ഏഴിന്​ കലശലായ വയറുവേദനയും ഛർദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ കുട്ടിയെ പിന്നീട്​ ​കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക്​ മാറ്റി. ജനുവരി 21ന്​ കുട്ടി മരിച്ചു. 

െഎശ്വര്യയുടെ വേർപാടി​​​​െൻറ നോവുണങ്ങും മുമ്പ്​  43ാം ദിവസമായിരുന്നു മണ്ണത്താൻവീട്ടിലെ രണ്ടാമത്തെ  മരണം.സൗമ്യയുടെ 65കാരിയായ മാതാവ്​ കമലക്ക്​​  മാർച്ച്​ നാലിന്​ വയറുവേദനയും ഛർദിയും. തലശ്ശേരി മിഷൻ ആശുപത്രിയിലാക്കിയ കമല നാലാംനാൾ മരിച്ചു. കൃത്യം 37ാം ദിവസം മണ്ണത്താൻവീട്ടിൽ മരണം മൂന്നാമതുമെത്തി. ഇക്കുറി സൗമ്യയുടെ പിതാവ്​ കുഞ്ഞിക്കണ്ണൻ. 76കാരനായ ഇദ്ദേഹത്തെ ഏപ്രിൽ പത്തിനാണ്​  തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്​. നാലാംനാൾ അന്ത്യശ്വാസം വലിച്ചു.  

സൗമ്യ ചോനാടം അണ്ടിക്കമ്പനിയിൽ​  ജോലിചെയ്​ത കാലത്ത്​ പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം. ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ നിയമപരമായി വിവാഹംചെയ്​തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച സമയത്ത്​ ഇരുവരും പിണങ്ങി. ശേഷം സൗമ്യക്ക്​ അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങൾക്ക്​ തടസ്സമായതാണ്​ മകളെയും മാതാപിതാക്കളെയും  ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്​. 

കൊല്ലപ്പെടുന്നതിന്​ ഏതാനും ദിവസങ്ങൾ മുമ്പ്​ ​െഎശ്വര്യ രാത്രി ഉറക്കമുണർന്നു.  മുറിയിൽ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന്​ കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാൻ തീരുമാനിച്ചു. എലിവിഷം നൽകി മകളെ കൊന്നത്​ പ​േക്ഷ, ആരും സംശയിച്ചില്ല.

അതുകൊണ്ടാണ്​ അതേവഴി തന്നെ അമ്മയെയും അച്ഛനെയും വകവരുത്തിയത്​. അമ്മക്ക്​ മീൻകറിയിലും അച്ഛന്​ രസത്തിൽ കലർത്തിയുമാണ്​ വിഷം നൽകിയത്​.  മറ്റു​ മൂന്നുപേ​രുടെയും ജീവനെടുത്ത അതേ ഛർദിയും വയറുവേദനയുമാണ്​ 2012ൽ മറ്റൊരു മകളായ ഒന്നരവയസ്സുകാരി കീർത്തനയുടെ ജീവനെടുത്തത്​. മംഗലാപുരത്തെ  ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാഹചര്യ​​ം വെച്ചുനോക്കു​േമ്പാൾ കൊലപാതകം സംശയിക്കാം. അന്ന്​ പോസ്​റ്റ്​മോർട്ടം നടത്തിയിട്ടില്ലാത്തതിനാൽ ശാസ്​ത്രീയമായ തെളിവുകളൊന്നും പൊലീസിന്​ മുന്നിലില്ല. എന്നാൽ, ​കീർത്തനയുടെ​ മരണത്തിൽ പ​ങ്കില്ലെന്ന നിലപാടിലാണ്​ സൗമ്യ. 

സൗമ്യയെ തെളിവെടുപ്പിനായി തലശ്ശേരി സി.ഐ ഓഫിസില്‍ നിന്ന്​ പിണറായിയിലെ വീട്ടിലേക്ക്‌ കൊണ്ടുപോകുന്നു
 


വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച്​ പൊലീസ്​
കണ്ണൂർ: വിഷു തലേന്ന്​  മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയുടെ വീട്ടിലെത്തുന്നതാണ്​ കേസിൽ വഴിത്തിരിവാകുന്നത്​. സ്വന്തം നാട്ടിലെ മരണവീട്ടി​ൽ അനുശോചനം അറിയിക്കാനെത്തിയ മ​ുഖ്യമന്ത്രിക്ക്​ മുന്നിൽ പരിസരവാസികളിൽ ചിലർ രഹസ്യവിവരങ്ങൾ പങ്കുവെച്ചു. സംഭവം ഗൗരവമായെടുത്ത്​ അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന്​ നിർദേശം നൽകി.മരണത്തിലേക്ക്​ നയിച്ച കാരണങ്ങളെക്കുറിച്ച്​ പൊലീസ്​ അന്വേഷണം തുടങ്ങിയതോടെ സൗമ്യ വെട്ടിലായി. പിടിച്ചുനിൽക്കാനായി കരുക്കൾ നീക്കി. 

മുഖ്യമന്ത്രി വീട്ടിൽ വന്നുപോയതിന്​ മൂന്നാംനാൾ സൗമ്യ ഛർദിയും വയറുവേദനയും ബാധിച്ച്​ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്​ അത്തരമൊ​രു തന്ത്രമായിരുന്നു. വിഷം കുറഞ്ഞ അളവിൽ മാത്രം കഴിച്ച സൗമ്യ, മാതാപിതാക്കളുടെയും മക്കളുടെയും ജീവനെടുത്ത അപൂർവരോഗം  തന്നെയും ബാധിച്ചുവെന്ന്​ വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ്​ ഇത്​ ആദ്യമേ മനസ്സിലാക്കി. ആശുപത്രിയിൽ കഴിഞ്ഞ സൗമ്യക്ക്​ കാവൽ  ഏർപ്പെടുത്തി. 

പുറത്ത്​ സൗമ്യയെക്കുറിച്ച്​ വിശദമായി അന്വേഷിച്ചു. അതിനിടെ, കുഞ്ഞിക്കണ്ണൻ,  കമല, ​െഎശ്വര്യ എന്നിവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മരണം ​വിഷം ഉള്ളിൽചെന്നാണെന്ന്​ ​വ്യക്തമായതും നിർണായകമായി. ഇതോടെ സംഭവം ​െകാലപാതകമെന്ന്​ ഉറപ്പിച്ചു. സംശയം സൗമ്യയെ തന്നെയായിരുന്നു. എന്നാൽ, ദൃക്​സാക്ഷികളില്ല, ഉറച്ച സാഹചര്യ തെളിവുകളുമില്ല. ഇൗ ഘട്ടത്തിൽ ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത  സൗമ്യയെ പൊലീസ്​ ചോദ്യം​ ചെയ്​തു.

തലശ്ശേരി ​െറസ്​റ്റ്​ഹൗസിൽ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകിയും നീണ്ടു. ​അവസാനംവരെ പിടിച്ചുനിന്ന സൗമ്യ ഒരുഘട്ടത്തിൽ കുറ്റം തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകവരെ ചെയ്​തുവെന്ന്​ അന്വേഷണസംഘത്തിലെ ഉദ്യോഗസ്​ഥർ പറഞ്ഞു. 

സൗമ്യയുമായി അടുപ്പമുള്ളവരെ  ഹാജരാക്കിയും ഫോൺരേഖകളും മറ്റും​ വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെ സൗമ്യയുടെ പ്രതിരോധം തകർന്നു. ​പൊട്ടിക്കരഞ്ഞുകൊണ്ട്​  സൗമ്യ കുറ്റസമ്മതം നടത്തു​േമ്പാൾ ചോദ്യം​ചെയ്യൽ 11 മണിക്കൂർ പിന്നിട്ടിരുന്നു. ഒരു മകളെയും മാതാപിതാക്കളെയും ​വിഷം നൽകി കൊന്ന രീതി ​വിവരിച്ച സൗമ്യ പ​േക്ഷ, 2012ൽ മരിച്ച ആദ്യമകൾ ​കീർത്തനയുടെ​ മരണത്തിൽ പ​ങ്കില്ലെന്ന നിലപാടിലാണ്​.  


എല്ലാം ചെയ്​തത്​ സൗമ്യ തനിച്ചോ..? 
ക​ണ്ണൂ​ർ:  പി​ണ​റാ​യി​​യി​ലെ അ​ത്യ​പൂ​ർ​വ കൂ​ട്ട​ക്കൊ​ല​ക്ക്​ പി​ന്നി​ൽ സൗ​മ്യ ഒ​റ്റ​ക്ക്​ ത​ന്നെ​യോ..? ഇ​ക്കാ​ര്യം സ്​​ഥി​രീ​ക​രി​ക്കാ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ്​ പൊ​ലീ​സ്. അ​ച്ഛ​നും അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ ​െകാ​ല​പ്പെ​ടു​ത്തി​യ​ത്​ ഒ​റ്റ​ക്ക്​ ത​ന്നെ​യെ​ന്നാ​ണ്​ സൗ​മ്യ​​യു​ടെ മൊ​ഴി. ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ലും അ​തു​ത​ന്നെ പ​റ​യു​ന്നു. അ​തേ​സ​മ​യം, സൗ​മ്യ​യു​മാ​യി അ​ടു​ത്ത​ബ​ന്ധ​മു​ള്ള നി​ര​വ​ധി​പേ​രെ പൊ​ലീ​സ്​ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.  

മൂ​ന്നു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ ഒ​രാ​ളെ വി​ട്ട​യ​ച്ചു. ര​ണ്ടു​പേ​ർ ഇ​പ്പോ​ഴും ക​സ്​​റ്റ​ഡി​യി​ലാ​ണ്. സൗ​മ്യ​യു​മാ​യി അ​വി​ഹി​ത​വും അ​ല്ലാ​ത്ത​തു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​ല്ലാം പൊ​ലീ​സ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. എ​ന്നാ​ൽ,​ ​െകാ​ല​ക്ക്​ സൗ​മ്യ​യെ ആ​രെ​ങ്കി​ലും സ​ഹാ​യി​ച്ചോ​യെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കാ​വു​ന്ന തെ​ളി​വു​ക​ൾ പൊ​ലീ​സി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. സൗ​മ്യ​ക്ക്​ എ​ലി​വി​ഷം വാ​ങ്ങി​ക്കൊ​ടു​ത്ത ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ​ക്ക്​ ​സൗ​മ്യ​യു​ടെ ​െകാ​ല​പാ​ത​ക ആ​സൂ​ത്ര​ണ​ത്തെ​ക്കു​റി​ച്ച്​ അ​റി​വു​​ണ്ടാ​യി​രു​ന്നോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. 

പ​ണ​മി​ട​പാ​ട്​ സൊ​ൈ​സ​റ്റി​യു​ടെ ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റ്​ കൂ​ടി​യാ​യ സൗ​മ്യ​യും ഇ​യാ​ളും ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി കൊ​ല ന​ട​ത്തി​യ​ത്​ സൗ​മ്യ ത​നി​ച്ച്​ ത​ന്നെ​യാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം ഉ​റ​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, കൊ​ല​പാ​ത​കം  ആ​സൂ​ത്ര​ണം​ചെ​യ്യു​ന്ന​തി​ൽ സൗ​മ്യ​യു​ടെ അ​ടു​പ്പ​ക്കാ​രി​ൽ  ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​രി​ക്കാ​നു​ള്ള സാ​ധ്യ​ത പൊ​ലീ​സ്​ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ആ​നി​ല​ക്കു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സൗമ്യയെ കുടുക്കിയത്​ അതിബുദ്ധി
ക​ണ്ണൂ​ർ: സൗ​മ്യ​യു​ടെ വീ​ട്ടി​ലേ​ക്ക്​ ക​യ​റി​യാ​ൽ ആ​ദ്യം​ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ്. സൗ​മ്യ​യു​ടെ മ​ക​ൾ ​െഎ​ശ്വ​ര്യ​യു​ടെ​യും കീ​ർ​ത്ത​ന​യു​ടെ​യും വ​ലി​യ ചി​ത്ര​ങ്ങ​ൾ.  എ​ളു​പ്പം ശ്ര​ദ്ധ​യി​ൽ​പെ​ടും​വി​ധം ഇൗ ​ചി​ത്ര​ങ്ങ​ൾ വെ​ച്ച​തു​പോ​ലും സൗ​മ്യ​യി​ലെ കൊ​ടും കു​റ്റ​വാ​ളി​യു​ടെ വ​ലി​യ ആ​സൂ​ത്ര​ണ​ത്തി​​​​െൻറ ഭാ​ഗ​മാ​ണ്. വി​ഷം കൊ​ടു​ത്തു​കൊ​ന്ന മ​ക്ക​ളു​ടെ മ​ര​ണ​ത്തി​ൽ ആ​രും​ത​ന്നെ സം​ശ​യി​ക്കാ​തി​രി​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു അ​ത്. 

 മ​ക്ക​ളു​ടെ വി​യോ​ഗ​ത്തി​ൽ നൊ​ന്തു​ക​ഴി​യു​​ന്ന അ​മ്മ​യെ​ന്ന അ​ഭി​ന​യ​ത്തി​ന്​ അ​ങ്ങ​നെ വി​ശ്വാ​സ്യ​ത പ​ക​രാ​ൻ ഒ​രു പ​രി​ധി​വ​രെ സൗ​മ്യ​ക്ക്​ സാ​ധി​ക്കു​ക​യും​ ചെ​യ്​​തു. ​ഒ​ടു​വി​ൽ​ സൗ​മ്യ​യെ കു​ടു​ക്കി​യ​തും ഇൗ ​അ​തി​ബു​ദ്ധി​ത​ന്നെ. മ​ക്ക​ളും അ​മ്മ​യും അ​ച്ഛ​നും ഛർ​ദി​യും വ​യ​റു​വേ​ദ​ന​യും ബാ​ധി​ച്ച്​ മ​രി​ച്ച​തി​ന്​ പി​ന്നി​ൽ സം​ശ​യം ഉ​യ​രാ​തി​രി​ക്കാ​ൻ സൗ​മ്യ പ​ല ക​ള്ള​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ചു.   കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ അ​മോ​ണി​യം​ ​േഫാ​സ്​​ഫേ​റ്റി​​​​െൻറ അ​ള​വ്​ വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും അ​താ​യി​രി​ക്കാം മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു സൗ​മ്യ​യു​ടെ പ്ര​ചാ​ര​ണം. 

സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതു കാണാനെത്തിയ നാട്ടുകാര്‍
 


വിശ്വസിക്കാനാവാതെ നാട്ടുകാർ; തെളിവെടുപ്പിന്​ കൊണ്ടുവന്ന സൗമ്യക്ക്​ കൂക്കിവിളി

തലശ്ശേരി: തെളിവെടുപ്പിന് പടന്നക്കരയിലെ വീട്ടിൽ എത്തിച്ചപ്പോഴും വൈദ്യപരിശോധനക്കായി തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും സൗമ്യക്ക് ജനങ്ങളുടെ കൂക്കിവിളിയും അസഭ്യവർഷവും. പൊലീസ് വാഹനം കണ്ടതോടെ വീട്ടിലും പരിസരത്തുമായി കൂടിനിന്ന നാട്ടുകാർ ഇളകി. പലരും അസഭ്യവർഷം ചൊരിഞ്ഞു. പൊലീസ് ഏറെ പണിപ്പെട്ടാണ് സൗമ്യയെ വീട്ടിനകത്ത് എത്തിച്ചത്. തെളിവെടുപ്പിനുശേഷം പുറത്തിറക്കിയപ്പോഴും ജനങ്ങളുടെ രോഷം അണപൊട്ടിയൊഴുകി. 

സാമ്പത്തികമായി ഭദ്രതയുള്ള കുടുംബമല്ല; എന്നാൽ, ജീവിതം ആർഭാടമായിട്ടായിരുന്നു -സൗമ്യ​െയക്കുറിച്ചുള്ള പരിസരവാസികളുടെ ഏകാഭിപ്രായം ഇതാണ്​. സൗമ്യക്ക്​ സ്വന്തമായി വരുമാനമില്ല. അതിനുള്ള ശ്രമമാണ്​ വഴിവിട്ടജീവിതത്തിലേക്ക്​ സൗമ്യയെ നയിച്ചതെന്നാണ്​ അവർ ​പറയ​ുന്നത്​.  ചെയ്​തത്​ ഭയങ്കര ക്രൂരതയാണെന്ന്​ അയൽവാസിയായ കെ.പി. രതി പറഞ്ഞു. സൗമ്യ കൊലപ്പെടുത്തിയ ​െഎശ്വര്യയെക്കുറിച്ച്​ ഒാർക്കു​േമ്പാൾ സഹിക്കാനാകുന്നില്ല. ആ കുട്ടിയോട്​ ഇത്ര ക്രൂരത കാണിക്കേണ്ടിയിരുന്നില്ല -അവർ പറഞ്ഞു. 

പഠനത്തിൽ മിടുക്കിയായിരുന്നു െഎശ്വര്യ. നന്നായി ഡാൻസും കളിക്കും. അയൽവാസികളുടെ ഏറ്റവും ഇഷ്​ടപ്പെട്ട കുട്ടിയായിരുന്നു അവളെന്നും രതി പറഞ്ഞു. കൊലപാതകം തെളിഞ്ഞതോടെ മരണങ്ങൾ സൃഷ്​ടിച്ച ഭീതിയിൽനിന്ന്​ ജനങ്ങൾ മോചിതരായെന്നാണ്​ അയൽവാസി എൻ. മനോഹര​ൻ പറഞ്ഞത്​. അണുബാധയാണെന്നാണ്​ ​െഎശ്വര്യയുടെ മരണത്തെക്കുറിച്ച്​ സൗമ്യ പറഞ്ഞത്​. ഇത്​ ജനങ്ങളിൽ ഭീതിവളർത്തിയിരുന്നു. തുടരെയുണ്ടായ രണ്ടു​ മരണങ്ങളും ഇൗ ഭീതി വർധിപ്പിച്ചു. ഇൗ ഭയമാണ്​ ഇപ്പോൾ മാറിയതെന്നും അദ്ദേഹം പറഞ്ഞു. 

പടന്നക്കരയിൽനിന്ന് വൈകീട്ട് 4.10ഓടെയാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മുഖം മൂടിക്കൊണ്ടുവന്ന സൗമ്യയെ കണ്ടതോടെ ജനങ്ങൾ ആശുപത്രിയിലേക്ക് ഇരച്ചുകയറി. കൂക്കിവിളിയും അസഭ്യവർഷവുമായാണ് അവരും സൗമ്യയെ എതിരേറ്റത്. 


 


 

Tags:    
News Summary - pinarayi murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.