തിരുവനന്തപുരം: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിലും വറുതിയില്ലാതെ കടന്നുപോകാൻ സഹായപദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പാക്കുന്നത്. 90 ലക്ഷം ഗുണഭോക്താക്കൾക്ക് ഓണം സ്പെഷൽ ഭക്ഷ്യകിറ്റ് വിതരണത്തിന് 526 കോടിയാണ് ചെലവ്.
48.5 ലക്ഷത്തിലധികം ആളുകൾക്ക് 3100 രൂപ വീതം ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ ക്ഷേമപെൻഷനുകൾ ഒരുമിച്ച് വിതരണം ചെയ്തു. 1481.87 കോടി രൂപയാണ് ഇതിെൻറ ചെലവ്. ക്ഷേമനിധിയിൽ അംഗങ്ങൾക്ക് 1000 രൂപ വീതം പ്രത്യേക ധനസഹായം നൽകി. പട്ടികവർഗവിഭാഗത്തിൽപെട്ട 60 വയസ്സുകഴിഞ്ഞവർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാൻ 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
25 ലക്ഷത്തിലധികം സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിെൻറയും സമത്വത്തിെൻറയും സങ്കൽപങ്ങൾ ഉൾക്കൊണ്ട് തിരുവോണം ആഘോഷിക്കാം. സന്തോഷത്തോടെ, സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ വേണം ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.