കിറ്റിനോട്​ ​പ്രതിപക്ഷത്തിന്​ എന്താണിത്ര അസഹിഷ്​ണുതയെന്ന്​ മുഖ്യമന്ത്രി

തിരുവന്തപുരം: കിറ്റിനോട്​ പ്രതിപക്ഷത്തിന്​ എന്താണിത്ര അസഹിഷ്​ണുതയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയത്തിന്​ അവതരാനുമതി തേടി പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയത്തിൽ കിറ്റിനെക്കുറിച്ച്​ പ്രതിപാദിച്ചതോടെ ഭരണപക്ഷം ചർച്ചകൾ കിറ്റി​െലത്തിക്കുകയായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ഗുരുതമായ സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ടെങ്കിലും ഭക്ഷണവും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാനും സര്‍ക്കാറിന്​ സാധിച്ചെന്ന്​ ധനമന്ത്രി ടി.എൻ ബാലഗോപാൽ പറഞ്ഞു. ആരോഗ്യമേഖലക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കി.

ഇടത് കൈകൊണ്ട് പിഴ ചുമത്തി വലതുകൈ കൊണ്ട് കിറ്റ് കൊടുക്കുകയാണ് സർക്കാറെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി റഞ്ഞു. ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കാൻ പോകുന്നവരിൽനിന്ന് പിഴ ഈടാക്കുകയാണ്. കൂലിവേലക്കാരന് പണിയില്ല. ആരും പുറത്തിറങ്ങാൻ പാടില്ല, കട തുറക്കാൻ പാടില്ല, എന്നാൽ ടാക്സ് കൊടുക്കണം, വാടക കൊടുക്കണം, എല്ലാ ഫീസും നൽകണം. ഈ നയം ഉണ്ടാക്കുന്നത് ആരാണ്?. പൊളിഞ്ഞ് പാപ്പരായി പാളീസായിരിക്കുകയാണ് ജനം. ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണം എത്തിക്കണം. തമിഴ്നാട്, ഝാർഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.