തിരുവനന്തപുരം: ശബരിമലയിൽ 2018 ലുണ്ടായ സംഭവവികാസങ്ങളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഖേദം പ്രകടിപ്പിക്കുന്നതിലേക്ക് നയിച്ചത് എന്താണെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഇക്കാര്യം ചോദിച്ചിട്ടില്ലെന്നും 'ഏഷ്യാനെറ്റി'നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി ശബരിമല വിഷയം ചർച്ചാവിഷയമായത് കടകംപള്ളിയുടെ ഖേദപ്രകടനത്തോടെയാണ്. കേസിെൻറ വിധി വരുേമ്പാൾ ബന്ധപ്പെട്ടവരോട് ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതരത്തിൽ ഉയർത്തിക്കൊണ്ട് വരാനാണ് ചിലർ ശ്രമിക്കുന്നത്.
അത് തദ്ദേശതെരഞ്ഞെടുപ്പിലും ഉന്നയിച്ചതാണ്. എൻ.എസ്.എസ് നേതൃത്വത്തിന് ചില പ്രശ്നങ്ങളുണ്ട്. അവർ പറയുന്നത് അംഗീകരിക്കാനാകുന്ന കാര്യം സർക്കാർ ചെയ്യും. അവരോട് പ്രത്യേകമായ അകൽച്ചയില്ല. കെ.എം. മാണിയുടെ പാർട്ടിക്ക് വേണ്ടിയല്ല, എൽ.ഡി.എഫിന് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.