തിരുവനന്തപുരം: പാരിപ്പള്ളിയിൽ വഴിയോര കച്ചവടം നടത്തിയ സ്ത്രീയിൽനിന്ന് പൊലീസ് മത്സ്യം വലിച്ചെറിഞ്ഞതിനെക്കുറിച്ച വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കാൻ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന ടി.പി.ആർ നിരക്കുള്ള പ്രദേശത്തുനിന്ന് മാറാനാണ് പറഞ്ഞതെന്നും പാത്രങ്ങളോ മത്സ്യമോ വലിെച്ചറിഞ്ഞിട്ടില്ലെന്നുമാണ് പൊലീസ് റിപ്പോർട്ട്.
കച്ചവടം നിരോധിച്ചതിനാൽ മത്സ്യവും മറ്റും വലിച്ചെറിഞ്ഞതായി കൃത്രിമമായി സൃഷ്ടിച്ച് പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. വാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് നിർദേശിച്ചതെന്നും സി.ആർ. മഹേഷിെൻറ സബ്മിഷന് മറുപടി നൽകി.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് ഉയർന്ന ടി.പി.ആർ ഉള്ള ഡി കാറ്റഗറിയിലായതിനാൽ പൊലീസും പഞ്ചായത്ത് അധികൃതരും ശക്തമായ നിയന്ത്രണ നടപടികൾ സ്വീകരിച്ചിരുന്നു. പൊതുസ്ഥലങ്ങളിലും മത്സ്യ വിപണന കേന്ദ്രങ്ങളിലും ചന്തകളിലും മത്സ്യവ്യാപാരത്തിന് നിയന്ത്രണവും ചില സ്ഥലങ്ങളിൽ നിരോധനവും ഏർപ്പെടുത്തി. പാരിപ്പള്ളിയിൽ മത്സ്യക്കച്ചവടം നടക്കുന്നിടത്ത് ജനം കൂട്ടംകൂടി നിൽക്കുന്നെന്ന വിവരം ലഭിച്ചിരുന്നു. പൊലീസ് പല തവണ ഇത് വിലക്കി. മാറ്റി കച്ചവടം നടത്തിയ സ്ഥലവും ഉയർന്ന ടി.പി.ആർ ഉള്ളതായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യം നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും മത്സ്യം കച്ചവടം ചെയ്ത വൃദ്ധമാതാവിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും സി.ആർ. മേഹഷ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.