തിരുവനന്തപുരം: മാണി സി. കാപ്പൻ ഇടതിനെ മാത്രമല്ല, നാട്ടിലെ ജനങ്ങളെയും തെരഞ്ഞെടുത്തവരെയും വഞ്ചിെച്ചന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി ജനങ്ങൾ തന്നെ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെയുള്ള നാട്ടുകാർ, ഇടത് മുന്നണി എന്ന നിലയിൽ സഹായിച്ചവർ എന്നിവരെയൊക്കെ കാണാത്ത നിലപാടാണ് കാപ്പൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.െജ.പിയും കോൺഗ്രസും തമ്മിലെ വ്യത്യാസം നേർത്തു വരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അത്യന്തം അപകടകരമായ പോക്കാണ്. ആർ.എസ്.എസ് ഉയർത്തുന്ന നിലപാടുകൾക്ക് അംഗീകാരം കൊടുക്കുന്നതാണിതെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺസ്രിന് ബി.ജെ.പിയെ ശരിയായി എതിർക്കാൻ കഴിയില്ല. കോൺഗ്രസ് എന്തു സമീപനം സ്വീകരിച്ചാലും ഇടതുപക്ഷം വർഗീയതയെയും വർഗീയ നിലപാടുകളെയും അതിരൂക്ഷമായി എതിർക്കും. പെരുമ്പാവൂർ എം.എൽ.എ രാമക്ഷേത്ര നിർമാണത്തിന് പണം കൊടുത്തതിനെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസിനുള്ള ഏറ്റവും വലിയ പരിമിതിയാണിത്. പുതുച്ചേരിയിൽ എം.എൽ.എമാർ ചിലർ അപ്പുറം പോയി. ജയിച്ച കോൺഗ്രസ് എം.എൽ.എമാർ സർക്കാർ രൂപവത്കരണത്തിനു മുമ്പുതന്നെ പോയി ബി.ജെ.പി സർക്കാറുണ്ടാക്കുന്നത് രാജ്യത്താകമാനം നടക്കുന്നു. ഏതെങ്കിലും പ്രശ്നത്തിൽ രാജ്യത്ത് ഉറച്ച നിലപാട് വർഗീയതക്കെതിെര സ്വീകരിക്കാൻ കോൺഗസിന് കഴിയുന്നുണ്ടോ? വർഗീയതയുമായി സമരസപ്പെട്ട് പോകാനാണ് അവർക്ക് താൽപര്യം. തങ്ങൾക്ക് ഇൗ വിഭാഗത്തിെൻറ വോട്ട് നഷ്ടപ്പെടുമെന്ന ചിന്തയാണുള്ളത്.
കേരളത്തിൽ അത് നടക്കാതിരുന്നത് ഇടതുപക്ഷം ശക്തമായതും മതനിരപേക്ഷതയോട് വിട്ടുവീഴ്ച ചെയ്യാത്ത സമീപനം സ്വീകരിക്കുന്നതുംകൊണ്ടാണ്. അതിെൻറ അൽപം ചില സ്വാധീനം ഇവിെട മറ്റുള്ളവരിലും കാണും. ദിഗ്വിജയ് സിങ്ങിനെ പോെല പ്രധാനപ്പെട്ടവർ ചെയ്ത കാര്യം ഇവിടത്തെ എം.എൽ.എയെ ചെയ്യുന്നതിേലക്ക് എത്തി. അതു ന്യായീകരിക്കാൻ, അനുകൂലിക്കുന്ന വലിയ നേതാക്കളുടെ പേരുതന്നെ പരാമർശിക്കുന്നു. അവരെല്ലാം ചെയ്തു, ഇദ്ദേഹം ചെയ്താൽ എന്തുകുഴപ്പം എന്ന് ചോദിക്കുന്നു. ഇവിടെയാണ് രണ്ടുകൂട്ടരും തമ്മിലെ വ്യത്യാസം കുറഞ്ഞുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.