നെന്മാറ (പാലക്കാട്): ഉദ്ഘാടനവേദിയിൽ മോഹൻലാൽ ആരാധകരുടെ ആർപ്പുവിളിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച പാലക്കാട് നെന്മാറയിൽ സ്വകാര്യാശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ചടങ്ങിെൻറ ആരംഭം മുതൽ ലാലിെൻറ പേര് പറയുേമ്പാൾ ആരാധകർ ആർത്തുവിളിച്ചു. തുടർന്ന്, മുഖ്യമന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റിട്ടും ആരാധകർ നിശ്ശബ്ദരാകാതെ വന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
ആർപ്പുവിളിക്കുന്നവർ ഒരു ചെറിയ വൃത്തത്തിനുള്ളിൽ ജീവിക്കുന്നവരാണെന്നും പ്രായത്തിെൻറ പ്രശ്നമായിരിക്കാമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടകനായ പരിപാടിയിൽ മുഖ്യാതിഥിയായി മോഹൻലാലും ഉണ്ടായിരുന്നു. ആരോഗ്യമേഖലയെക്കുറിച്ച് ചിലത് പറയണമെന്നുണ്ടായിരുന്നെന്നും ആർപ്പുവിളി തുടരുമെന്ന് ബോധ്യമുള്ളതിനാൽ നിർത്തുകയാണെന്നും പ്രസംഗത്തിെൻറ അവസാനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.