ആലപ്പുഴ: എൽ.ഡി.എഫ് സർക്കാർ ഒന്നാം വാർഷികമാഘോഷിക്കുന്ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാറിന് ഒരു വർഷം ബാലാരിഷ്ടതകളുടെ കാലമായിരുന്നുവെന്നും എല്ലാ ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ വെള്ളാപ്പള്ളി, സർക്കാറിന് പത്തിൽ എട്ട് മാർക്കാണ് നൽകുന്നത്. എസ്.എൻ ട്രസ്റ്റ് വിദഗ്ധ സമിതി െതരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാറിനെ അപേക്ഷിച്ച് അഴിമതി ആരോപണങ്ങളൊന്നുമില്ലാത്തത് വലിയ കാര്യമാണ്. പശ്ചിമ ബംഗാളിൽ സി.പി.എമ്മിെൻറ അവസ്ഥ പൂജ്യമായി മാറിയപ്പോഴാണ് കേരളത്തിൽ പാർട്ടി തെരെഞ്ഞടുപ്പിൽ മികച്ച വിജയം നേടിയത്. മിടുക്കനായ പിണറായി വിജയെൻറ ബുദ്ധിപൂർവമായ പ്രവർത്തനങ്ങളാണ് ഇടത് മുന്നണിയെ അധികാരത്തിൽ എത്തിച്ചത്. അദ്ദേഹത്തിെൻറ ജനകീയ മുഖമാണ് അതിന് വഴിയൊരുക്കിയത്. അതിനാൽ പിണറായിയെ ഏകാധിപതിയായി വിശേഷിപ്പിക്കാനാവില്ല. താൻ മുഖ്യമന്ത്രിയെ വിളിക്കുേമ്പാഴൊന്നും കിട്ടാറില്ല.
അതേസമയം അദ്ദേഹം കുറച്ച് കഴിയുേമ്പാൾ കൃത്യമായി വിളിച്ചിരിക്കും. ഒരുപാട് വിവാദങ്ങൾ ഇക്കാലയളവിലുണ്ടായി. സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല. മുഖ്യമന്ത്രിെയയും ജി. സുധാകരെനയും തോമസ് െഎസക്കിെനയും ഒഴിച്ചുനിർത്തിയാൽ മന്ത്രിമാരിൽ ഭൂരിപക്ഷത്തിനും പരിചയക്കുറവുണ്ട്. ഇവർ കാര്യങ്ങൾ പഠിച്ച് ശരിയായി വരുമെന്ന് കരുതാം. മന്ത്രി എം.എം. മണിയുടെ ഭാഷാശൈലി സർക്കാറിെൻറ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു.
എസ്.എൻ ട്രസ്റ്റിെൻറ കോളജുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിയമനം സംബന്ധിച്ച് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിട്ടുകൊടുക്കാൻ എസ്.എൻ.ഡി.പിക്ക് മടിയില്ല. സർക്കാർ ശമ്പളവും മാനേജ്മെൻറിന് നിയമനവും എന്ന നിലപാടിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.