പി. ജയരാജന്‍റെ പുസ്തകത്തോട് പൂർണമായും യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിൽ ഐ.എസ് റിക്രൂട്ട്മെന്‍റ്​ എന്നത് സംഘ്പരിവാർ പ്രചാരണം

കോഴിക്കോട്: പി. ജയരാജന്‍റെ ‘കേരളം: മുസ്‍ലിം രഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ പുസ്തകത്തോട് പൂർണമായും യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തകം പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിയോജിപ്പ് മുഖ്യമന്ത്രി പരസ്യമാക്കിയത്.

കേരളം ഐ.എസ് റിക്രൂട്ട്മെന്‍റ് വലിയതോതിൽ നടക്കുന്ന സംസ്ഥാനമാണ് എന്ന പി. ജയരാജന്‍റെ പ്രസ്താവനയോട്​ മുഖ്യമന്ത്രി വിയോജിച്ചു. ​കേരളത്തിൽ ഏതുവിധേനയും ഇടപെടാൻ ശ്രമിക്കുന്ന കേ​ന്ദ്രത്തിന് ആയുധം കൊടുക്കലാവും അത്തരം വാദം. അതോടൊപ്പംതന്നെ സംഘ്പരിവാറിന് ജനസ്വാധീനം ഉറപ്പിക്കാനുള്ള പ്രചാരണ ആയുധമാവുകയും ചെയ്യും. അവർ നേരത്തേ നടത്തുന്ന പ്രചാരണത്തിന് ശക്തി പകരരുത്. അത്തരം പ്രചാരണങ്ങളെ എതിർക്കാനാവണം -മുഖ്യമന്ത്രി പറഞ്ഞു.

ഈ പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും ഞാൻ പങ്കു​വെക്കുന്നു എന്ന് അർഥമില്ല. പുസ്തക രചയിതാവിന് ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റേതായ അഭി​പ്രായമുണ്ടാവും. ആ അഭിപ്രായമുള്ളവരേ പുസ്തകം പ്രകാശനം ​ചെയ്യാവൂ എന്ന് സാധാരണ നിർബന്ധമുണ്ടാവാറുണ്ട്. ഇവിടെ ഞങ്ങളിരുവരും ഒരേ പ്രസ്ഥാനത്തിൽപെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഇതിലുണ്ടാവും. അതിനോടൊക്കെ സ്വാഭാവികമായും യോജിപ്പാണ്. എന്നാൽ, ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലിനോട് വ്യത്യസ്ത വീക്ഷണമാണുള്ളത് -മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Pinarayi Vijayan says he cannot completely agree with P Jayarajan's book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.