കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സംവാദത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് പി.എസ്.സിയടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചോദ്യം വേണ്ടെന്ന് നിർദേശം. സി.എം അറ്റ് കാമ്പസ് എന്ന പരിപാടിയുടെ ഭാഗമായി ഞായറാഴ്ചയാണ് പിണറായി തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തുന്നത്.
'നവേകരളം, യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിെൻറ ഭാവി' എന്ന പേരിലാണ് സംവാദമെന്നും ഭാവികാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ മതിയെന്നുമാണ് അധികൃതർ നൽകുന്ന നിർദേശം. 15 പേർക്കാണ് മുഖ്യമന്ത്രിയുമായി സംവദിക്കാൻ അവസരം. ഇ.എം.എസ് സെമിനാർ കോംപ്ലക്സിലാണ് പരിപാടി. 200 വിദ്യാർഥികൾ നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കും. വിദ്യാർഥികളെ അഭിമുഖം നടത്തിയാണ് 15 പേരെ സംവദിക്കാനായി തെരഞ്ഞെടുക്കുക.
പി.എസ്.സി സമരം കത്തിനിൽക്കുേമ്പാൾ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ നീക്കം. കാലിക്കറ്റിൽനിന്ന് 165 വിദ്യാർഥികൾക്ക് അവസരമുണ്ട്. കാർഷിക സർവകലാശാലയിൽനിന്ന് 20ഉം മലയാളം സർവകലാശാലയിൽനിന്ന് പത്തും കലാമണ്ഡലത്തിൽനിന്ന് അഞ്ചും വിദ്യാർഥികൾ നേരിട്ട് പങ്കെടുക്കും. ഓൺലൈനായി 800 വിദ്യാർഥികൾക്കും പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.