തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പൊലീസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും കുറ്റവാളികള്‍ നിയമത്തിെൻറ കരങ്ങളിൽപെടുമെന്ന് ഉറപ്പിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദിലീപിെൻറ അറസ്റ്റിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.െപെട്ടന്നുതന്നെ കുറ്റവാളികളെ അറസ്റ്റ് െചയ്യാനായി. ആ ഘട്ടത്തിൽതന്നെ അന്വേഷണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
സംഭവം നടന്ന ഉടൻ ഗൂഢാലോചനക്കാരുടെ പിന്നാലേ പോകാനല്ല ശ്രമിക്കുക. ആദ്യം ഇതുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടലാണ്. ആ ഘട്ടത്തിൽ ഗൂഢാലോചനയെ ക്കുറിച്ച് പരാമർശിക്കുേമ്പാൾ പൊലീസ് അന്വേഷണം തുടരുമെന്ന് അന്നേ താൻ വ്യക്തമാക്കിയിരുന്നു. ആ അന്വേഷണമാണ് തുടർന്നത്. നേരത്തേയുള്ള ഡി.ജി.പിയായാലും ഇടക്കാലത്തുള്ള ഡി.ജി.പിയായാലും ഇപ്പോൾ തുടരുന്ന ഡി.ജി.പിയായാലും അന്വേഷണ സംഘത്തോടായാലും കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ പിടികൂടണമെന്നായിരുന്നു താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. സമ്പത്തോ സ്വാധീനമോ ഉപയോഗിച്ച് ആര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കി. മനഃപൂര്‍വം ആരെയും പ്രതിയാക്കുന്ന സമീപനം ഉണ്ടാകില്ല. പൊലീസ് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കുക എന്നതാണ് സർക്കാർ ചുമതല. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.