ഫണ്ട്​ വിനിയോഗിക്കാൻ തടസമെന്തെന്ന്​ സുരേഷ്​ ഗോപി വ്യക്​തമാക്കണം- പിണറായി

കോഴിക്കോട്​: രാജ്യസഭ എം.പിയും ചലച്ചിത്ര നടനുമായ സുരേഷ്​ ഗോപിയുടെ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത്​-വലത്​ മുന്നണികൾ എം.പി ഫണ്ട്​ വിനിയോഗിക്കുന്നതിന്​ തടസം നിൽക്കുകയാണെന്ന സുരേഷ്​ ഗോപിയുടെ പരാമർശത്തിനെതിരെ​ ഫേസ്​ബുക്കിലൂടെയാണ്​ പിണറായി വിജയൻ  രംഗത്തെത്തിയിരിക്കുന്നത്​​. 

മുംബൈയിൽ സുരേഷ്​ ഗോപി നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്​. എം.പി ഫണ്ട്​ വിനിയോഗിക്കാൻ എന്ത്​ തടസമാണ്​ അദ്ദേഹം നേരിട്ടത്​. അതുമൂലം ഏത്​ പദ്ധതിയാണ്​ മുടങ്ങിയതെന്ന്​ അദ്ദേഹം വ്യക്​തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്നാണ്​ പ്രതീക്ഷയെന്നും പിണറായി ഫേസ്​ബുക്കിൽ കുറിച്ചു. 


കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ സുരേഷ്​ ഗോപി ഉദ്ദേശിച്ചതെന്ന്​ പിണറായി ചോദിച്ചു. ഇൗ പ്രസ്​താവനയിൽ വ്യക്​തത വരുത്തണമെന്നും ​അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ  കണ്ണൂരിലെ രാഷ്​ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാറിന്​ ആർജവമില്ലെന്ന്​ സുരേഷ്​ ഗോപി ആരോപിച്ചിരുന്നു. ജില്ലയിൽ  മുഖ്യമന്ത്രി നടത്തുന്ന സമാധാന ശ്രമങ്ങൾ നാടകമാണോയെന്ന സംശയവും അദ്ദേഹം ഉന്നിയിച്ചിരുന്നു.  ​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ രൂപം

Dear Suresh Gopi please exercise political maturity and commitment to the development agenda of Kerala. ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി മുംബൈയിൽ ചെന്ന് കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്.

എം പി ഫണ്ട് വിനിയോഗിക്കാൻ എന്തു തടസ്സമാണുണ്ടായതെന്നും ഏതു പദ്ധതിയാണ് മുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കണം. 'മാക്രിക്കൂട്ടം' തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം . അവിടങ്ങളിൽ ദുരനുഭവമുണ്ടായോ?

കണ്ണൂരിലെ സമാധാന ശ്രമങ്ങൾ നാടകമാണ് എന്നാരോപിക്കുമ്പോൾ സമാധാന ചർച്ചയിൽ പങ്കാളികളായ ബി ജെ പി കേരള നേതൃത്വം അഭിനയിക്കുകയാണ് എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം പാർട്ടിയെക്കുറിച്ചെങ്കിലും അവശ്യം വിവരങ്ങൾ സ്വായത്തമാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണോ ഈ പ്രസ്താവന എന്ന് വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.

എം പി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അത് പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും.

അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകും എന്ന് പ്രതീക്ഷിക്കുന്നു.

Full View
Tags:    
News Summary - pinarayi vijayan facebook post against suresh gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.