തിരുവനന്തപുരം: സൗദിയിലെ ദമ്മാമിൽ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരെൻറ മൃതദേഹം മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിക്കാൻ അനുമതിയായി. കരിപ്പൂർ വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ 9.30ഓടെ ഭൗതികശരീരമെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാരേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ് മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കാത്ത വിഷയം കേന്ദ്ര സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ സുർജിത് സിങ് കരിപ്പൂർ എയർപോർട്ടിലെ ഹെൽത്ത് ഓഫിസർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. പ്രവാസികൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.