സ്​ത്രീയോട്​ ക്ഷോഭിച്ച്​ മുഖ്യമന്ത്രി; ദൃശ്യം തെറ്റായി പ്രചരിപ്പിക്കരുതെന്ന്​ കലക്​ടർ

ക​ണ്ണൂ​ർ: പൊ​തു​വേ​ദി​യി​ൽ സ്​​ത്രീ​യോ​ട്​ രോ​ഷാ​കു​ല​നാ​യി മു​ഖ്യ​മ​ന്ത്രി. പ്ര​ള​യ​ത്തി​ൽ ദു​രി​താ​ ശ്വാ​സ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്കാ​ൻ ക​ണ്ണൂ​ർ ക​ല​ക്​​ട​റേ​റ്റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന ​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം സ്​​ത്രീ​യോ​ട്​ ചി​രി​ച്ചു​കൊ​ണ്ട്​ സം​സാ​രി​ച്ച മു​ഖ്യ​ മ​ന്ത്രി ഒ​ടു​വി​ൽ സ്​​ത്രീ​യു​ടെ ​അ​പ​ക്വ​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ടു​ക​യാ​യി​രു​ന്ന ു. സ്​​ത്രീ എ​ന്താ​ണ്​ മു​ഖ്യ​മ​ന്ത്രി​യോ​ട്​ പ​റ​യാ​ൻ ശ്ര​മി​ച്ച​തെ​ന്ന്​ വ്യ​ക്ത​മ​ല്ല. പ്രാ​യം അ​മ്പ​ത ി​ന്​ മു​ക​ളി​ലു​ള്ള സ്​​ത്രീ ആ​റ്റ​ട​പ്പ സ്വ​ദേ​ശി​നി​യാ​ണ്​ എ​ന്നാ​ണ്​ വി​വ​രം. അ​വ​ർ​ക്ക്​ മാ​ന​സി​കാ​സ ്വാ​സ്​​ഥ്യ​മു​ണ്ടെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു.

മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ ക ​ട​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യവർ ഇരുന്ന വേ​ദി​യി​ലാ​ണ്​ സം​ഭ​വം. വേ​ദി​യി​ലേ​ക്ക്​ ​വ​ന്ന ഇ​വ​ർ ആ​ദ്യം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നോ​ട്​ സം​സാ​രി​ച്ചു. ​ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ ​നീ​ട്ടി. ക​രം പി​ടി​ച്ച മു​ഖ്യ​മ​ന്ത്രി ചി​രി​ച്ചു​കൊ​ണ്ട്​ അ​വ​രോ​ട്​ സം​സാ​രി​ച്ചു​തു​ട​ങ്ങി. സ്​​ത്രീ​യോ​ട്​ സ​ദ​സ്സി​ൽ ചെ​ന്നി​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സൗ​ഹാ​ർ​ദ​പ​ര​മാ​യി പ​ല​കു​റി പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ​കൈ വി​ട്ടി​ല്ല. പൊ​ടു​ന്ന​നെ അ​വ​രു​ടെ ശ​ബ്​​ദം ഉ​ച്ച​ത്തി​ലാ​യി. നി​ങ്ങ​ൾ ഒ​ന്നും ചെ​യ്​​തു​ത​ന്നി​ല്ല എ​ന്ന്​ അ​വ​ർ പ​റ​യു​ന്ന​ത്​ കേ​ൾ​ക്കാ​മാ​യി​രു​ന്നു. സം​ഗ​തി പ​ന്തി​യ​​ല്ലെ​ന്ന്​ ക​ണ്ട മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ സ്​​ത്രീ​യു​ടെ പി​ടി​ വി​ടു​വി​ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​തോ​ടെ ക്ഷോ​ഭി​ച്ച മു​ഖ്യ​മ​ന്ത്രി ‘‘പോ​യി ഇ​രി​ക്ക്​ അ​വി​ടെ...’’ എ​ന്നു​പ​റ​ഞ്ഞ്​ സ്​​ത്രീ​യു​ടെ കൈ ​ത​ട്ടി​മാ​റ്റ​ി. ശേ​ഷം ​സം​ഘാ​ട​ക​രും പൊ​ലീ​സും ചേ​ർ​ന്ന്​ സ്​​ത്രീ​യെ വേ​ദി​യി​ൽ​നി​ന്ന്​ മാ​റ്റി. എ​ന്നാ​ൽ, സ​ദ​സ്സി​ൽ തു​ട​ർ​ന്ന സ്​​ത്രീ എ​ന്തൊ​ക്കെ​യോ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ശേ​ഷം പൊ​ലീ​സ്​ ഇ​വ​രെ ത​ന്ത്ര​പൂ​ർ​വം വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​വി​ട്ടു. സം​ഭ​വ​ത്തി​​െൻറ വി​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന്​ കണ്ണൂർ കലക്​ടർ ഫേസ്​ബുക്കിലൂടെ അറിയിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള സ്​ത്രീ മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയും പിന്നീട്​ അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കുകയുമായിരുന്നു. സദസ്സിൽ പോയിരിക്കാൻ പറഞ്ഞപ്പോൾ അവർ മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചതെന്നും തെറ്റായി അത്​ പ്രചരിപ്പിക്കരുതെന്നും കലക്​ടർ അറിയിച്ചു.

കലക്​ടറുടെ ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണ രൂപം

കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു.

ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

Tags:    
News Summary - Pinarayi Vijayan - Kannur Collectorate - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.