സ്ത്രീയോട് ക്ഷോഭിച്ച് മുഖ്യമന്ത്രി; ദൃശ്യം തെറ്റായി പ്രചരിപ്പിക്കരുതെന്ന് കലക്ടർ
text_fieldsകണ്ണൂർ: പൊതുവേദിയിൽ സ്ത്രീയോട് രോഷാകുലനായി മുഖ്യമന്ത്രി. പ്രളയത്തിൽ ദുരിതാ ശ്വാസ പ്രവർത്തനം നടത്തിയവരെ ആദരിക്കാൻ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ന ടന്ന ചടങ്ങിലായിരുന്നു സംഭവം. ആദ്യം സ്ത്രീയോട് ചിരിച്ചുകൊണ്ട് സംസാരിച്ച മുഖ്യ മന്ത്രി ഒടുവിൽ സ്ത്രീയുടെ അപക്വമായ പെരുമാറ്റത്തിൽ നിയന്ത്രണംവിടുകയായിരുന്ന ു. സ്ത്രീ എന്താണ് മുഖ്യമന്ത്രിയോട് പറയാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. പ്രായം അമ്പത ിന് മുകളിലുള്ള സ്ത്രീ ആറ്റടപ്പ സ്വദേശിനിയാണ് എന്നാണ് വിവരം. അവർക്ക് മാനസികാസ ്വാസ്ഥ്യമുണ്ടെന്നും പൊലീസ് പറയുന്നു.
മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ ക ടന്നപ്പള്ളി തുടങ്ങിയവർ ഇരുന്ന വേദിയിലാണ് സംഭവം. വേദിയിലേക്ക് വന്ന ഇവർ ആദ്യം മന്ത്രി ഇ.പി. ജയരാജനോട് സംസാരിച്ചു. ശേഷം മുഖ്യമന്ത്രിക്ക് കൈ നീട്ടി. കരം പിടിച്ച മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് അവരോട് സംസാരിച്ചുതുടങ്ങി. സ്ത്രീയോട് സദസ്സിൽ ചെന്നിരിക്കാൻ മുഖ്യമന്ത്രി സൗഹാർദപരമായി പലകുറി പറഞ്ഞു. എന്നാൽ, അവർ മുഖ്യമന്ത്രിയുടെ കൈ വിട്ടില്ല. പൊടുന്നനെ അവരുടെ ശബ്ദം ഉച്ചത്തിലായി. നിങ്ങൾ ഒന്നും ചെയ്തുതന്നില്ല എന്ന് അവർ പറയുന്നത് കേൾക്കാമായിരുന്നു. സംഗതി പന്തിയല്ലെന്ന് കണ്ട മന്ത്രി ഇ.പി. ജയരാജൻ സ്ത്രീയുടെ പിടി വിടുവിക്കാൻ ശ്രമിച്ചു.
ഇതോടെ ക്ഷോഭിച്ച മുഖ്യമന്ത്രി ‘‘പോയി ഇരിക്ക് അവിടെ...’’ എന്നുപറഞ്ഞ് സ്ത്രീയുടെ കൈ തട്ടിമാറ്റി. ശേഷം സംഘാടകരും പൊലീസും ചേർന്ന് സ്ത്രീയെ വേദിയിൽനിന്ന് മാറ്റി. എന്നാൽ, സദസ്സിൽ തുടർന്ന സ്ത്രീ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ശേഷം പൊലീസ് ഇവരെ തന്ത്രപൂർവം വാഹനത്തിൽ കയറ്റിവിട്ടു. സംഭവത്തിെൻറ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്ന് കണ്ണൂർ കലക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചു. മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീ മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയും പിന്നീട് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കുകയുമായിരുന്നു. സദസ്സിൽ പോയിരിക്കാൻ പറഞ്ഞപ്പോൾ അവർ മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചതെന്നും തെറ്റായി അത് പ്രചരിപ്പിക്കരുതെന്നും കലക്ടർ അറിയിച്ചു.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം
കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു.
ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.