തിരുവനന്തപുരം: തെൻറ അച്ഛൻ ചെത്തുകാരൻ തന്നെയെന്നും കാലം മാറിയത് തന്നെ ആക്ഷേപിക ്കുന്നവർ മനസ്സിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രിയെ വ്യക്തിപരമായും ജാതീയമായും ആക്ഷേപിക്കുന്നതിനെ കുറിച്ച ചോദ്യങ്ങളോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എെൻറ അച്ഛന് ചെത്തുതൊഴിലായിരുന്നു, ജ്യേഷ്ഠന്മാർ ചെത്ത് െതാഴിലെടുത്തിട്ടുണ്ട്. വിജയൻ ചെത്തുതൊഴിലേ എടുക്കാൻ പാടുള്ളൂവെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. പക്ഷേ, പറഞ്ഞിെട്ടന്താ കാര്യം. അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനുമൊന്നും വന്നാൽ ഇത് ചെയ്യാൻ കഴിയില്ലായിരുന്നു. പൊതുകാര്യത്തിൽ അത്ര മാത്രം മുഴുകിയവരല്ല അവർ. കാലം മാറിപ്പോയില്ലേ? അത് അവർ (ആക്ഷേപിക്കുന്നവർ) മനസ്സിലാക്കുന്നത് നല്ലത്’ - മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായ ആക്ഷേപം എത്രയോ കാലമായി ഉണ്ടാകുന്നു. നിങ്ങളുടെ ജാതി ഇന്നതാണന്ന് അവർ ഒാർമപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചാതുർവർണ്യം നിലനിന്ന കാലത്ത് ഇന്ന ജാതിയിൽപെട്ടവർ ഇന്ന േജാലിയേ എടുക്കാൻ പാടുള്ളൂെവന്നുണ്ടായിരുന്നെന്നും പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.