സാംസ്​കാരിക നായകർക്കെതിരായ വധഭീഷണി അംഗീകരിക്കില്ല- പിണറായി

കോഴിക്കോട്​: സാംസ്​കാരി നായകർക്കെതിരായി വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കാൻ കഴിയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരാതികളിൽ ശക്​തമായ നടപടി സ്വീകരിക്കുമെന്നും പിണറായി ഫേസ്​ബുക്കിൽ കുറിച്ചു. 

വ്യത്യസ്​ത വീക്ഷണമുള്ളപ്പോൾപ്പോലും സാംസ്​കാരിക നായകരോട്​ ആദരവും സഹിഷ്​ണുതയും പുലർത്തിയ പാരമ്പര്യമാണ്​ നമ്മുടെ നാടിനുള്ളതെന്നും പിണറായി ഒാർമിപ്പിച്ചു.​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ്ണ രൂപം

ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല.
സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കും.

Full View
Tags:    
News Summary - pinarayi vijayan opinion on kp ramanunni issue-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.