തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ സംബന്ധിച്ച പ്രതിപക്ഷ വിമർശനങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിരോധം പാളിയെന്ന് പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല. സംസ്ഥാനത്ത് മരണനിരക്ക് ഏറ്റവും കുറവാണ്. 0.33 ശതമാനം മാത്രമാണ് കേരളത്തിലെ മരണനിരക്ക്. ഇത് കേരളത്തിലെ കോവിഡ് പ്രതിരോധത്തിലെ മികവിൻെറ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിയാത്മകമായ നിർദേശങ്ങളൊന്നും പ്രതിപക്ഷം ഇതുവരെ നൽകിയിട്ടില്ല. പ്രതിരോധം പാളിയത് കൊണ്ടല്ല കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിലെ കോവിഡ് പരിശോധനകൾ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാർ പ്രവാസികൾക്ക് എതിരാണെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് എതിരായാണ് സർക്കാറെന്നാണ് പ്രചരിപ്പിക്കുന്നത്. പൂന്തുറയെ പേരെടുത്ത് പറഞ്ഞതായിരുന്ന വിമർശനത്തിനുള്ള ഒരു കാരണം. എന്നാൽ, ആരോഗ്യപ്രവർത്തകരെ പൂക്കളുമായി സ്വീകരിച്ച് ആ പ്രദേശത്തെ ജനങ്ങൾ തന്നെ ഇത്തരം വിമർശനങ്ങളെ തള്ളികളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.