തിരുവനന്തപുരം: എൽ.ഡി.എഫിെനതിരെ വലതുപക്ഷ ശക്തികളെയെല്ലാം ചേർത്തുള്ള വിശാല മുന ്നണി ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ പലരും രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മുഖ്യമന് ത്രി പിണറായി വിജയൻ.
ഇടതുപക്ഷ വിരുദ്ധ ചാമ്പ്യൻമാർ എന്ന നിലയിൽ നിൽക്കുന്ന ശക്തിക ൾ ഇതിെൻറ മുൻപന്തിയിൽ എത്തിയെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സി.പ ി.എം ശിൽപശാല ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് തീവ്ര ഇടതുപക് ഷ തീവ്രവാദികളും വലതുപക്ഷ തീവ്രവാദികളും കൂടി ചേരുന്ന അവസ്ഥയുണ്ട്. ആർ.എസ്.എസുമായി ഒളിഞ്ഞും തെളിഞ്ഞും പണ്ടേ സഖ്യമുള്ള യു.ഡി.എഫ്, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.െഎ തുടങ്ങിയ വലതുപക്ഷ ശക്തികളുമായി ചേർന്നുപോവുന്ന സാഹചര്യമാണുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ ചൊവ്വാഴ്ചത്തെ പ്രക്ഷോഭത്തെ യു.ഡി.എഫിെൻറ പ്രധാനനിര അഭിസംബോധന ചെയ്തു. എസ്.ഡി.പി.െഎ നേതാക്കളും സംസാരിക്കുന്നു. ഏത് തരത്തിലുള്ള വർഗീയ, തീവ്രവാദ വിഭാഗത്തെയും കൂടെ ചേർക്കുക എന്ന ഗതികേടിലേക്ക് യു.ഡി.എഫ് എത്തി.ആർ.എസ്.എസ് പറയുന്ന ഹിന്ദുരാഷ്ട്രവാദത്തിന് ബദലായി ഇസ്ലാമികരാഷ്ട്രവാദം ഉയർത്തിപ്പിടിക്കുന്നത് ഹിന്ദുരാഷ്ട്രവാദികൾക്കാവും കരുത്ത് പകരുക. ഒരു വർഗീയതയെ മറ്റൊരു വർഗീയതകൊണ്ട് എതിർക്കാനാവില്ല. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലാവണം പ്രതിരോധം.
അതിനുള്ള യോജിച്ച പ്രക്ഷോഭത്തിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.െഎക്കും സ്ഥാനമുണ്ടാവില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് -അദ്ദേഹം പറഞ്ഞു.
ട്രംപിന് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാഹചര്യം ഒരുക്കാൻ മോദി കൂട്ടുനിൽക്കുകയാണ്. രാജ്യം അമേരിക്കയുടെ കാൽക്കീഴിൽ അമരുകയാണ്. വംശീയ തീവ്രവാദം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കയോട് കൂടുതൽ ചങ്ങാത്തത്തിലേക്കാണ് മോദി സർക്കാർ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.കെ.ജി സെൻററിൽ നടന്ന പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എം.വി. ഗോവിന്ദൻ അടക്കം നേതാക്കൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.