ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കും -പിണറായി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈകോടതി വിധിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുണ്ട്. രണ്ട് ജഡ്ജിമാരാണ് കേസ് കേട്ടത്. എൻ.സി.പി എങ്ങനെയാണ് ചിന്തിക്കുന്നതെന്നും മനസ്സിലാക്കാനുണ്ട് - പിണറായി വ്യക്തമാക്കി. രാജിയുണ്ടാകുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. 
Tags:    
News Summary - pinarayi vijayan on thomas chandy resignation -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.