തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ് സുധാകരനെതിരെ കോൺഗ്രസ് നേതാക്കളായ പി. രാമകൃഷ്ണൻ, മമ്പറം ദിവാകരൻ എന്നിവരുയർത്തിയ ആരോപണങ്ങൾ ഉദ്ധരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പണമുണ്ടാക്കാൻ വേണ്ടി മാത്രം രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് സുധാകരനെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവായ രാമകൃഷ്ണനാണ്. പലരെയും കൊന്ന് പണമുണ്ടാക്കിയെന്നും വിദേശ കറൻസി ഇടപാടും ബ്ലേഡ് കമ്പനികളുമുണ്ടെന്നും മണൽ മാഫിയ ബന്ധമുണ്ടെന്നും കൊല്ലപ്പെട്ടവർക്കായി പിരിച്ച പണം സ്വന്തം േപാക്കറ്റിലാക്കിയെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. അലഞ്ഞു നടന്നുവന്ന റാസ്കലാണ്, ഭീരുവുമാണ്, ജയിച്ചശേഷം എം.പി തിരിഞ്ഞുനോക്കാത്ത സ്ഥലമുെണ്ടന്നും സുധാകരനെ അടുത്തറിയാവുന്ന രാമകൃഷ്ണൻ പറഞ്ഞു.
പുഷ്പരാജൻ, പ്രശാന്ത് ബാബു എന്നിവർ എങ്ങനെ സുധാകരന് എതിരായെന്നും പറയുന്നുണ്ട്. രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിെൻറ വാക്കുകൾ പൊതുവേദിയിലുണ്ട്.
സുധാകരെൻറ കളരിയിൽതന്നെ പയറ്റിയ, ജീവിച്ചിരിക്കുന്ന മമ്പറം ദിവാകരെൻറ അഭിമുഖവുമുണ്ട്.
തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽെവച്ച് തന്നെ കൊല്ലാൻ ശ്രമിച്ചെന്നും ഡി.സി.സി ഒാഫിസിനും സ്കൂൾ വാങ്ങാനും പിരിച്ച തുകയെവിടെയെന്നും മമ്പറം ദിവാകരൻ ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടുച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.