'ജിഷ്ണുവിന്‍റെ മാതാവിന്‍റെ പരാതിയില്‍ നടപടിക്ക് നിര്‍ദേശിച്ചിരുന്നു'

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയ പരാതിയില്‍ സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നതായി അദ്ദേഹത്തിന്‍െറ ഓഫിസ് അറിയിച്ചു. പരാതി ലഭിച്ച ഉടന്‍  നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്‍െറ പരിധിയില്‍ പെടുത്താനും നിര്‍ദേശം നല്‍കിയിരുന്നു. ജിഷ്ണുവിന്‍െറ കുടുംബത്തോട് അനുഭാവ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പൊലീസ് മേധാവിയാണ് പരാതിക്ക് മറുപടി നല്‍കേണ്ടത്. പ്രതിപക്ഷ നേതാവിന്‍െറ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്നും ഓഫിസ് അറിയിച്ചു. 

Tags:    
News Summary - pinaryi vijayan on jishnus mothers letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.