മുല്ലപ്പെരിയാർ ജല ബോംബാണെന്ന് എം.എം.മണി പറഞ്ഞെങ്കിലും അത് മുഖ്യമന്ത്രിയെ അദ്ദേഹം ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്ന് പി.ജെ.ജോസഫ് എം.എൽ.എ. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ യഥാർഥ്യ ബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവൻ ആപത്തിലാണ്. സർക്കാർ ഇത് ഗൗരവമായി എടുക്കണം. മുഖ്യമന്ത്രി മൗനം തുടരുന്നത് സങ്കടകരമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലാണെന്നാണ് എം.എം. മണി എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . വണ്ടിപ്പെരിയാറിന് മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ശർക്കരയും ചുണ്ണാമ്പും കൊണ്ട് പണിത അണക്കെട്ടിന്‍റെ അകം കാലിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണെന്നും കേരളവും തമിഴ്നാടും ഒന്നിച്ചുനിന്നാലെ പരിഹാരം കണ്ടെത്താനാകൂ. ഡാം തകർന്നാൽ തമിഴ്നാട്ടിലുള്ളവർ വെള്ളം കുടിക്കാതെയും നമ്മൾ വെള്ളം കുടിച്ചും മരിക്കുമെന്നും എം.എം മണി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.