കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയ കാരണം കേരളാ കോൺഗ്രസിലെ തമ്മിലടിയാണെന്ന യു.ഡി.എഫിൻെറ വിലയിരുത്തൽ ശരി യല്ലെന്ന് പി.ജെ ജോസഫ്. പാലായിലെ തോൽവിയുടെ യഥാർഥ ഉത്തരവാദി ആരാണെന്ന് യു.ഡി.എഫ് കണ്ടെത്തണം. ജനങ്ങൾ ആർക്കൊപ്പമാണെന്ന് യു.ഡി.എഫ് മനസിലാക്കണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ജോസ് കെ. മാണി ധാർഷ്ട്യം മാറ്റണം. ചിഹ്നത്തിൻെറ പ്രാധാന്യം പോലും ജോസ് മനസിലാക്കിയില്ല. എൻ.ജയരാജും റോഷി അഗസ്റ്റിനും തിരിച്ച് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ ജോസ് കെ.മാണി വിഭാഗത്തെ കുറ്റപ്പെടുത്തി സജി മഞ്ഞക്കടമ്പിൽ രംഗത്തെത്തി. ജോസ് കെ.മാണിയുടെ നാക്കും ജോസ് ടോമിൻെറ അഹന്തയുമാണ് പരാജയ കാരണമെന്ന് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.