പത്തനംതിട്ട : കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി.സി ചാക്കോയെ ന്യായീകരിച്ച് പി.ജെ. കുര്യൻ. പി.സി ചാക്കോ ഉയർത്തിയത് ഗൗരവമുള്ള കാര്യങ്ങളാണെന്നും എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പി.ജെ കുര്യൻ പരസ്യമായി പ്രതികരിച്ചു. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ആരോടും ചർച്ച ചെയ്തിട്ടില്ലെന്നും ഗ്രൂപ് അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും പി.ജെ. കുര്യൻ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ എന്നോടും ചർച്ച ചെയ്തിട്ടില്ല. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനോടും കെപിസിസി ഭാരവാഹികളോടും ചർച്ച ചെയ്തിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. ഗ്രൂപ്പ് നേതാക്കൾ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. - പി.ജെ. കുര്യൻ പറഞ്ഞു.
പി.സി ചാക്കോ പാർട്ടി വിട്ടത് ദുഃഖകരമാണ്. ചാക്കോ രാജി വെക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ഉയർത്തിയ കാര്യങ്ങൾ ഗൗരവമുള്ളതാണ്. ഇത് പാർട്ടി പരിഗണിക്കേണ്ടതാണ്. സ്ഥാനാർത്ഥി നിർണയ രീതി തെറ്റാണ്. യു.ഡി.എഫ് ഭരണത്തിൽ വരും. മുതിർന്ന നേതാക്കൾ പ്രചരണത്തിന് മുന്നിലുണ്ടാവുമെന്നും പി.ജെ കുര്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.