ഗുരുവായൂർ: ശബരിമലയിൽ രണ്ട് സ്ത്രീകൾ ദർശനം നടത്തിയത് നിയമപരമായി അനുവദനീയമായ കാര്യം മാത്രമാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. പൊലീസ് ചെയ്യേണ്ട കാര്യമാണ് ചെയ്തതെന്നും ജയരാജൻ പറഞ്ഞു. ഗുരുവായുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
നട അടക്കുന്നതുപോലുള്ള കാര്യങ്ങളിൽ നിലപാടെടുക്കേണ്ടത് ദേവസ്വം ബോർഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസുവിൻറ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനാണ് അദ്ദേഹം ഗുരുവായുരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.