കോഴിക്കോട്: മയക്കുമരുന്ന് ഇടപാടിൽ ലഭിച്ച പണം വെളുപ്പിക്കാനാണോ ബിനീഷ് കോടിയേരി മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങിയതെന്ന് സംശയമുണ്ടെന്നും സ്ഥാപനത്തിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടുകളും ഹവാല ഇടപാടുകളും നടന്നത് ഇൗ സ്ഥാപനം വഴിയാണെന്ന് സംശയമുണ്ട്.
ബിനീഷ് പെങ്കടുത്ത് ജൂൺ 19ന് നടന്ന നിശാ പാർട്ടിയിലടക്കം ലഹരി ഒഴുകിയിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് തയാറാവാത്ത് പാർട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുന്നതിനാലാണ്. സംഭവത്തിൽ അന്വേഷണം നടത്തില്ലെന്ന് പറയുന്നത് മലയാളികളോടും ലഹരിക്കെതിരായി പ്രവർത്തിക്കുന്നവരോടുമുള്ള െവല്ലുവളിയാണ്. കർണാടക അന്വേഷണ ഏജൻസി കേരളത്തിലേക്കെത്താതിരിക്കാൻ മുഖ്യമന്ത്രിക്കൊപ്പം ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. ഒപ്പുവിവാദം പോലും ഉയർത്തിയത് ലഹരിക്കേസ് ചർച്ചയാവാതിരിക്കാനാണ്.
സ്വർണക്കടത്തുകേസിലും ബിനീഷ് ഇടനിലക്കാരനായി. സ്വപ്നക്ക് യു.എ.ഇ കോൺസുലേറ്റ് വഴി ലഭിച്ച കമീഷൻ തുക കൈമാറിയത് ബിനീഷിെൻറ ബിനാമി സ്ഥപാനമായ യു.എ.എഫ്.എക്സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ്. നടൻ കോക്കാച്ചി മിഥുൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായപ്പോൾ കോൾ വിവരത്തിൽ ബിനീഷ് കോടിയേരിയുടെ നമ്പറുണ്ടായിരുന്നു. ഇതോടെയാണ് ഇൗ കേസിെൻറ അന്വേഷണം നിലച്ചത്. കോവളം കൊട്ടാരം മുതലാളിക്കുപോയതും ബാർ ദൂരപരിധി കുറച്ചതുമെല്ലാം നേതാക്കളുടെ മക്കൾ ചെയ്ത തെറ്റുകൾക്കുള്ള പ്രത്യുപകാരമാെണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദാലിയും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.