കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ല എന്നാണ് യൂത്ത് ലീഗ് നിലപാടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സഖ്യത്തിന് പുറത്തു നിന്നുള്ള കക്ഷികളുമായി ബന്ധം ഉണ്ടാക്കാന്‍ പാടില്ല എന്നാണ് യു.ഡി.എഫ് എടുത്ത നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.
എസ്.ഡി.പി.ഐ-വെല്‍ഫയര്‍ പാര്‍ട്ടി സമീകരണം പാടില്ല. എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചുള്ള അപകടകരമായ രാഷ്ട്രീയമാണ് സി.പി.എം പയറ്റുന്നത്. സി.പി.എം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ഒരേപോലെ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് അവര്‍ ചെയ്യുന്നത്. എസ്.ഡി.പി.ഐയുമായുള്ള അവിശുദ്ധ ബന്ധം മറച്ചുപിടിക്കാനാണ് സി.പി.എം വെല്‍ഫയര്‍ ബന്ധം ചര്‍ച്ചയാക്കിയത്- ഫിറോസ് പറഞ്ഞു.
ജനുവരി 31നകം യൂത്ത് ലീഗ് പുതിയ ജില്ലാ കമ്മറ്റികള്‍ നിലവില്‍ വരും. ഫെബ്രുവരി 25, 26, 27, 28 തിയ്യതികളില്‍ ഇടതു സര്‍ക്കാരിനെതിരെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.