‘വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടി’; എ.ഡി.എം ജീവനൊടുക്കിയതിൽ രൂക്ഷ പ്രതികരണവുമായി പി.കെ ഫിറോസ്

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫി​റോസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയുടെ ആരോപണങ്ങളെ തുടർന്ന് എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെന്നും ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചതെന്നും ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അധികാരം ചിലരെ കൂടുതൽ ജനകീയരാക്കുമെന്നതിന് ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാടുദാഹരണങ്ങളുണ്ട്. എന്നാൽ, അധികാരം ചിലരെ കൂടുതൽ അഹങ്കാരികളാക്കുമെന്നതിന് തെളിവാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ. ഒരുദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങിൽ എന്ത് മാത്രം ഗർവ്വോടെയാണ് അവർ സംസാരിച്ചത്. ആ മനുഷ്യൻ എത്രമാത്രം മാനസികപീഡനമായിരിക്കും അനുഭവിച്ചിട്ടുണ്ടാവുക! കണ്ണൂർ എ.ഡി.എമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഒരിക്കലും ഒഴിഞ്ഞ് മാറാനാവില്ല. വെട്ടിയും കുത്തിയും കൊല്ലുന്നവരുടെ പാർട്ടി മാത്രമല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.

Full View

പ്രതിഷേധം ശക്തം

നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മുസ്‍ലിം ലീഗ്, യൂത്ത് ലീഗ്, ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റിൽ പ്രതിഷേധിച്ച സർക്കാർ ജീവനക്കാർ കലക്ടറെ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് കലക്ടറെ ഓഫീസിലേക്ക് എത്തിച്ചത്. കലക്ടറേറ്റിന് പുറത്തും ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.

Tags:    
News Summary - PK Firoz strongly reacted to ADM's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.