കൊച്ചി: പിണറായി വിജയൻ സർക്കാർ ലക്ഷണമൊത്ത ഫാസിസ്റ്റ് ഗവൺമെൻറാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. എതിർശബ്ദത്തെ മുഖ്യമന്ത്രിയും സർക്കാരും നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും സർക്കാരിനെതിരെ നിലപാട് സ്വീകരിച്ചവരെ വെച്ചു പൊറുപ്പിക്കിെല്ലന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
വിശ്വാസികൾക്കൊപ്പം നിൽക്കുന്ന എൻ.എസ്.എസിനെതിരെ സി.പി.എം വ്യാപക അക്രമം നടത്തുകയാണ്. തീർത്ഥാടനത്തെ നിരോധിക്കുകയെന്ന ഹിഡൻ അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നത്. സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത് ആത്മാർത്ഥയോടെ ആണെങ്കിൽ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും മറിച്ച് സി.പി.എം അജണ്ട നടപ്പാക്കാനാെണങ്കിൽ അധര വ്യായാമം മാത്രമാകുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കാൻ ശ്രമിക്കുന്നത് സ്ഥാപിത താൽപ്പര്യത്തിെൻറ ഭാഗമാണ്. രഹ്ന ഫാത്തിമയെ സന്നിധാനത്ത് എത്തിച്ചത് സി.പി.എമ്മും സർക്കാരും ചേർന്നാണെന്നും വെള്ളിയാഴ്ച്ച തന്നെ അതിന് ശ്രമിച്ചത് ഹിന്ദു-മുസ്ലിം വർഗീയ ലഹള ലക്ഷ്യമിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.
സി.പി.എമ്മിെൻറ ഹിഡൻ അജണ്ടയുടെ ഭാഗമായിരുന്നു അത്. ജാതീയ കലാപമായി ഇതിനെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ശബരിമലയെ സവർണ-അവർണ പ്രശ്നമാക്കാനാണ് ശ്രമിക്കുന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തെ വികൃതമാക്കി ജാതീയ കലാപത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.