സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് ശബരിമല വിഷയം ചർച്ചയാക്കാനെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നത് ശബരിമല വിഷയം ചര്‍ച്ചയാക്കാനാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മീഡിയ വണിനോടാണ് പി.കെ കൃഷ്ണദാസ് പ്രതികരിച്ചത്.

ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. കൂടാതെ ശബരിമല വിഷയം നടന്ന സമയത്ത് അവിടെ നടന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സുരേന്ദ്രന്‍. ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിലേറെ ജയിലില്‍ കിടന്നിട്ടുണ്ട് സുരേന്ദ്രന്‍. അതുകൊണ്ടാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് പി. കെ. കൃഷ്ണദാസ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബി.ജെ.പി തീരുമാനിക്കുമെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.

സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കുന്നതിനെ ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നായിരുന്നു ശോഭ പറഞ്ഞത്.

Tags:    
News Summary - PK Krishnadas said that Surendran is contesting in Konni to discuss the Sabarimala issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.