മലപ്പുറം: സി.പി.െഎ മലപ്പുറം ജില്ല സെക്രട്ടറിയായി പി.കെ. കൃഷ്ണദാസിെന സമവായനീക്കത്തിലൂടെ തെരഞ്ഞെടുത്തു. അജിത് കൊളാടി, ഇരുമ്പൻ സെയ്തലവി എന്നിവരാണ് പുതിയ അസി. സെക്രട്ടറിമാർ.
സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം സെക്രട്ടറി കാനം രാജേന്ദ്രനാണ് ജില്ല എക്സിക്യൂട്ടിവിൽ അറിയിച്ചത്. തുടർന്നുചേർന്ന ജില്ല കൗൺസിൽ യോഗത്തിലും അദ്ദേഹം പെങ്കടുത്തു. പി.പി. സുനീർ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയ ജില്ല സെക്രട്ടറി ആരാകണമെന്നത് സംബന്ധിച്ച് ഭിന്നത നിലനിൽക്കുകയായിരുന്നു. കാനം അനുകൂലി എന്ന നിലയിലാണ് സുനീർ എക്സിക്യൂട്ടിവിലെത്തിയത്. സംസ്ഥാന കൗൺസിലിലേക്ക് അജിത് കൊളാടിയുടെ പേര് നിർദേശിച്ചിരുന്നെങ്കിലും ഒൗദ്യോഗികപക്ഷം ഇതിന് തടയിട്ടത് ജില്ല നേതൃത്വത്തിൽ ഭിന്നത രൂക്ഷമാക്കിയിരുന്നു.
കാനം-കെ.ഇ. ഇസ്മയിൽ ഭിന്നതയുടെ തുടർച്ചയാണ് ജില്ലയിലും നിലനിൽക്കുന്നത്. കൃഷ്ണദാസിനെ സെക്രട്ടറിയാക്കാൻ സുനീർ പക്ഷവും അജിത് കൊളാടിക്കുവേണ്ടി എതിർപക്ഷവും കരുനീക്കി. പുതിയ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളെ മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് ഇരുപക്ഷവും നിലപാട് കടുപ്പിച്ചു. കാനമടക്കം പെങ്കടുത്ത ജില്ല എക്സിക്യൂട്ടിവിൽ ഇരുപക്ഷവും ഭിന്നധ്രുവങ്ങളിൽ നിലയുറപ്പിച്ചതോടെ തീരുമാനം സംസ്ഥാന എക്സിക്യൂട്ടിവിന് വിട്ടു.
വെള്ളിയാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവാണ് കൃഷ്ണദാസിനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചതെന്ന് കാനം അറിയിച്ചു. മുൻ കമ്മിറ്റിയിൽ അസി. സെക്രട്ടറിയായിരുന്നു 56കാരനായ പി.കെ. കൃഷ്ണദാസ്. പൊന്നാനി വെളിയേങ്കാട് സ്വദേശിയും െഎരൂർ എ.യു.പി.എസ് മുൻ പ്രധാനാധ്യാപകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.