മലപ്പുറം: സർക്കാറിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പൊങ്ങച്ചമായി കണ്ടാൽ മതിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. അമിത് ഷായുടെ പരാമർശം കാര്യമായി എടുക്കേണ്ടന്ന് കേരളത്തിലെ ബി.ജെ.പിക്കാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ജയിക്കില്ലന്ന് ഉറപ്പായത് കൊണ്ടാണ് കെ. സുരേന്ദ്രൻ ഹരജി പിൻവലിക്കാത്തത്. കേസിെൻറ കാര്യത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. ശബരിമല വിഷയം കേന്ദ്ര-കേരള സർക്കാറുകൾ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിശ്വാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യു.ഡി.എഫ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. പ്രശ്നപരിഹാരത്തിന് പല മാർഗങ്ങളുള്ള കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. ഉത്തരവാദപ്പെട്ട സർക്കാറുകൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പരിശ്രമിക്കുന്നത് ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.