കൊച്ചി: ഹരിതയുടെ പ്രവർത്തകർ ഞങ്ങൾ വളർത്തിയ പ്രഗല്ഭരായ കുട്ടികളാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാർട്ടിയുടെ മുൻകാല നേതാക്കൾ വലിയ ത്യാഗം സഹിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരാനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും നടത്തിയ പരിശ്രമങ്ങളുടെ വിജയമാണത്. പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നത് മനോഹരമായ കാഴ്ചയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹരിതയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ചർച്ചചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ദേശീയ കമ്മിറ്റിയിലും പ്രശ്നം ചർച്ചചെയ്യും. ഒരുപാട് വക്രീകരിക്കപ്പെട്ട നിലയിലാണ് മാധ്യമങ്ങൾ ഹരിത പ്രശ്നം ചർച്ച ചെയ്യുന്നത്. പ്രശ്നം ഭംഗിയായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിെൻറ പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലീഗ് ചർച്ച നടത്തും. കേരളത്തിെൻറ സാമൂഹികാന്തരീക്ഷം വഷളാകുന്ന അവസ്ഥ ഉണ്ടാകരുതെന്നും പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.