കരുവന്നൂരിലെ ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തും -പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കരുവന്നൂർ ഇ.ഡി അന്വേഷണം സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ലെന്നും അത് സി.പി.എമ്മിന്‍റെ സൊസൈറ്റിയായാലും, കോൺഗ്രസിന്‍റേതോ ലീഗിന്‍റേയോ സൊസൈറ്റി ആയാലും ഗ്യാരണ്ടി വേണമെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. സഹകരണ മേഖല സംരക്ഷിക്കപ്പെടുകയും വേണം. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്.

കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും എന്ന് അഭിപ്രായമുണ്ട്. ഇതുൾപ്പെടെ യു.ഡി.എഫ് യോഗത്തിൽ ചർച്ച ചെയ്യും -കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - pk kunhalikutty about karuvannur bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.