ബി.ജെ.പി‍യുടെ പച്ചക്കൊടി വിവാദം വടക്കേന്ത്യയിൽ ഏശില്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ് ലിം ലീഗിന്‍റെ പച്ചക്കൊടി ഉയർത്തിയുള്ള ബി.ജെ.പി‍യുടെ ആരോപണം വടക്കേന്ത്യയിൽ ഏശില്ലെന്ന് ലീഗ് ദേ ശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പച്ചക്കൊടിയുള്ള നിരവധി പാർട്ടികൾ വടക്കേന്ത്യയിലുണ്ട്. ബിഹാറിൽ പച ്ചക്കൊടിയുള്ള പാർട്ടി ബി.ജെ.പിക്കൊപ്പമുണ്ട്. ബാലിശമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയിട്ട് കാര്യമില ്ല. രാഹുലിന്‍റെ വരവിന് തടുക്കാൻ ബി.ജെ.പിക്കാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പി ഒാരോ സംസ്ഥാനത്തും സഖ്യത്തിലേർപ്പിട്ടിട്ടുള്ള പാർട്ടികളുടെ സ്വഭാവം എന്തെന്ന് അവർ മനസിലാക്കണം. കശ്മീരിൽ പി.ഡി.പിയുമായി ബി.ജെ.പി സഖ്യത്തിലായിരുന്നു. തമിഴ്നാട്ടിൽ ബി.ജെ.പിയുള്ള അണ്ണാ ഡി.എം.കെ മുന്നണിയിൽ പച്ചക്കൊടിയുള്ള പർട്ടിയുണ്ട്.

ഇന്ത്യയിലെ പൗരന്മാർ തങ്ങൾക്ക് ഒരുപോലെയല്ലെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാൽ, ഇന്ത്യക്കാർ തെക്ക് -വടക്ക് വ്യത്യാസമില്ലാതെ ഒന്നാണ് രാഹുൽ ഗാന്ധി പറയുന്നു. പബ്ലിസി കിട്ടാനുള്ള നീക്കമാണ് യോഗി നടത്തുന്നത്. യു.പിയിൽ യോഗി ആദിത്യനാഥ് സംസാരിക്കുന്നത് ഒഴിഞ്ഞ കസേരയോടാണ്.

ലീഗ് വളരെ കാലമായി മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുന്ന മതേതര പാർട്ടിയാണ്. രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. ഐ.ടി സാക്ഷരതയിലും കേരളം മുന്നിലാണ്. ഈ രണ്ട് വിപ്ലവത്തിന് നേതൃത്വം നൽകുന്നതിൽ പങ്കുള്ള പാർട്ടിയാണ് ലീഗ്. ലീഗിനെകുറിച്ച് അറിവില്ലാത്തത് യോഗി ഇത്തരം പ്രസ്താവന നടത്തുന്നത്. യോഗി നടത്താറുന്ന പ്രസ്താവനകൾ ‍അദ്ദേഹത്തിന് തിരിഞ്ഞു കുത്താറുണ്ട്. ഇപ്പോഴത്തെ പ്രസ്താവനയും തിരിഞ്ഞു കുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയദുരിതത്തിൽ കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്ര സർക്കാർ നൽകിയില്ല. കൂടാതെ, വിദേശത്ത് നിന്ന് ലഭിക്കേണ്ട സഹായവും തടസപ്പെടുത്തി. ഇതിന് മറുപടി പറയാതെ ചെറിയ കാര്യങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. പ്രളയ വിഷയത്തിൽ കേരളത്തോട് വലിയ ക്രൂരത ചെയ്തിട്ടാണ് ബി.െജ.പി സംസ്ഥാനത്ത് വോട്ട് ചോദിക്കുന്നത്. പ്രളയത്തെ കുറിച്ച് എൽ.ഡി.എഫ് മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Tags:    
News Summary - PK Kunhalikutty Attack to Yogi Adityanath -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.