വേങ്ങര: നരേന്ദ്ര മോദിയെ ഭരണത്തിൽനിന്ന് താഴെ ഇറക്കുന്നത് വരെ യു.ഡി.എഫ് പ്രവർത്തകർക്ക് വിശ്രമമുണ്ടാകില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വേങ്ങരയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നി രോധനത്തിന് ശേഷം സാമ്പത്തിക മേഖലയിൽ നാട് ഗുണം പിടിച്ചിട്ടില്ല. കേരളം ഭരിക്കുന്ന ഇടത് സർക്കാർ വികസന മുരടിപ്പ് ത ുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഭക്തരോട് വോട്ടുതേടി കുഞ്ഞാലിക്കുട്ടി
മലപ്പുറം: ആരാധനാലയങ്ങൾ കയറിയിറങ്ങിയും ഭക്തജനങ്ങളോട് വോട്ടുതേടിയും മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പര്യടനം. മലപ്പുറം നഗരസഭ, പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പറ്റ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളാണ് അദ്ദേഹം ഞായറാഴ്ച സന്ദര്‍ശിച്ചത്.
രാവിലെ മലപ്പുറം സെൻറ് ജോസഫ് ചര്‍ച്ചിൽ ഫെറോന വികാരി റവ. ഫാ. ജോസഫ് വര്‍ഗീസ്, അസി. വികാരി ഫാ. ലിേൻറാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് തൃപുരാന്തക ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങളോട് വോട്ടഭ്യർഥിച്ചു. 9.30ന് കാളമ്പാടി കോട്ടുമല ഇസ്ലാമിക കോംപ്ലക്‌സിലെത്തിയ കുഞ്ഞാലിക്കുട്ടി വിദ്യാര്‍ഥികൾക്കും അധ്യാപകർക്കുമൊപ്പം സമയം ചെലവഴിച്ചു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് പൂക്കോട്ടൂര്‍ അങ്ങാടിയിലേക്ക് പ്രവർത്തകർ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം പള്ളിപ്പടിയലും പുല്ലാരയിലും കണ്‍വെന്‍ഷനിലും പങ്കെടുത്തു.
മൊറയൂര്‍ പഞ്ചായത്തിലെ വാലഞ്ചേരിയിലാണ് പിന്നീട് പര്യടനം നടത്തിയത്. സെല്‍ഫിയെടുക്കാൻ പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി. പുല്‍പറ്റയിലും പൂക്കൊളത്തൂരിലും സ്ഥാനാർഥി എത്തി. വൈകുന്നേരം ഒതുക്കുങ്ങല്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍, പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.