കാസർകോട്: അസമിൽ 40 ലക്ഷം പേർക്ക് പൗരത്വം നിഷേധിച്ച നടപടി ഫാഷിസമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വം നിഷേധിക്കപ്പെട്ടവർ എല്ലാവരും ഇന്ത്യയിൽ ജനിച്ചവരാണ്. അതിൽ മുൻ രാഷ്ട്രപതിയുടെയും പട്ടാളക്കാരുടെയും കുടുംബമുണ്ട്. ഇവരെ പുറത്താക്കിയാലുള്ള രാഷ്ട്രീയലാഭം മുന്നിൽ കണ്ടുകൊണ്ടുള്ളതാണ് ഇൗ നടപടി.
അതിനോട് പ്രതികരിച്ചാൽ നഷ്ടം വരുമോയെന്ന് കരുതി പ്രതികരിക്കേണ്ടവർ അങ്ങനെ ചെയ്യാതിരിക്കുന്നു. ഒരു ജനാധിപത്യരാജ്യത്ത് ഇത് സംഭവിച്ചുകൂടാത്തതാണ്. രാജ്യത്തെ പാർലമെൻറിൽ വരെ വർഗീയപ്രഭാഷണം നടത്താൻ മടിയുമില്ലാതായിരിക്കുന്നു. ശിഹാബ് തങ്ങളിൽ നിന്നും ഇങ്ങനെയൊരു പ്രസംഗം കേൾക്കാൻ കഴിയുമോ? ലീഗിെൻറ തത്ത്വാധിഷ്ഠിത നിലപാടിൽനിന്ന് മാറിക്കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പറയാൻ കഴിയുമായിരുന്നില്ല.
നമ്മുടെ വഴിയേതാണെന്ന് ശിഹാബ് തങ്ങൾ പറയുകയായിരുന്നു. വഴി തെറ്റുേമ്പാൾ അതല്ല വഴിയെന്നും തങ്ങൾ പറഞ്ഞു. കേരളസമൂഹത്തിൽ തങ്ങളുടെ സാന്നിധ്യം ലീഗിനെക്കാളും പൊതുസമൂഹത്തിനാണ് വലിയ നേട്ടമുണ്ടാക്കിയത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.