ശബരിമലയിൽ സി.പി.എമ്മും ബി.ജെ.പിയും നടത്തിയ ഒത്തുകളി പാളി -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ശബരിമല രാഷ്ട്രീയ ലാഭം വെച്ച് സി.പി.എമ്മും ബി.ജെ.പിയും നടത്തിയ ഒത്തുകളി പാളിയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് ശബരിമല വിഷയം സജീവമായി ഉന്നയിക്കും. ബി.ജെ.പിയെയും നേതാക്കളെയും മഹത്വവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഇത് മനസിലാകുന്നുണ്ട്. എവിടെയോ ഒരു ആലോചന ഇക്കാര്യത്തിൽ നടക്കുന്നു. വ്യക്തമായ പ്ലാനിങ്ങോടെയാണിതെല്ലാം. സി.പി.എമ്മും ബി.ജെ.പിയും നടത്തിയ ഒത്തുകളി പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കോടതി വിധി നടപ്പിലാക്കാൻ സർക്കാർ അമിത ആവേശം കാണിച്ചു. ഭരണപരാജയം മറച്ചുവെക്കാൻ വാവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എം ഷാജിയെ അയോഗ്യനാക്കിയ കേസിൽ സുപ്രിം കോടതിയിൽ തങ്ങൾ വിജയിക്കും. ഹൈകോടതിയിൽ കേസിനെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. പി.സി ജോർജ്-ബി.ജെ.പി ധാരണ കൊണ്ട് പ്രത്യേകിച്ച് ഒന്നുമുണ്ടായില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പി ക്ക് അംഗബലം ഒന്നിൽ നിന്ന് വർധിപ്പിക്കണമെങ്കിൽ ഇങ്ങെനയുള്ള നടപടികൾ മാത്രമേ വഴിയുള്ളൂ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് പി.സി ജോർജിൻറേതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Tags:    
News Summary - pk kunhalikutty on sabarimala issue -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.