സർക്കാറിനെതിരെ ലീഗ് പ്രക്ഷോഭ രംഗത്തുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലീഗ് സർക്കാറിനെതിരെ സമരപഥത്തിലാണെന്നും മറിച്ചുള്ളത് തൽപരകക്ഷികളുടെ തെറ്റായ പ്രചാരണമാണെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന സർക്കാറിനെതിരായ സമരത്തിൽ ലീഗിനെ കാണാനില്ലല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമരപരിപാടികൾ യു.ഡി.എഫ് ആവിഷ്കരിക്കുന്നുണ്ട്. ഇടതുപക്ഷത്തിന്‍റേതു പോലെ അക്രമസമരങ്ങളിലും കല്ലേറിലും ഞങ്ങൾ വിശ്വസിക്കുന്നില്ല. യു.ഡി.എഫും ലീഗും ജനാധിപത്യപരമായാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാരന്‍റെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് ജനാധിപത്യപരമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - PK Kunhalikutty says league is agitating against the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.