മലപ്പുറം: കേരളത്തിന്‍റെ മണ്ണ് വർഗീയവാദികൾക്കായി വിട്ടുകൊടുക്കരുതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജാഗ്രതയോടെ ഒറ്റക്കെട്ടായി നിൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ആലപ്പുഴ, പാലക്കാട് സംഭവങ്ങൾ വിരൽചൂണ്ടുന്ന ഒരു വസ്തുതയുണ്ട്. ഇത്തരം രാഷ്ട്രീയം കളിക്കുന്ന ആളുകൾക്ക് ചേർന്ന മണ്ണല്ല കേരളം. ഇതിനെക്കാളും വലിയ വൈകാരിക അന്തരീക്ഷം ഉണ്ടായിരുന്ന കാലത്ത് പോലും കേരളത്തിൽ രാഷ്ട്രീയം കളിക്കാൻ ഈ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിന്‍റെ മണ്ണ് ഇത്തരക്കാർക്ക് വിട്ടുകൊടുത്താൽ എന്ത് സംഭവിക്കുമെന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോൾ കാണുന്നത്. വ്യത്യസ്ത സമുദായത്തിന്‍റെ വികാരങ്ങൾ മുതലെടുക്കുന്നതിനും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇടംകിട്ടാനും കളിക്കുന്ന രാഷ്ട്രീയമാണിത്. ഇവർക്ക് ഇവിടെ ഒരു പ്രസക്തിയുമില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ട് കിട്ടാനുള്ള വകയില്ലാത്തവരാണ്. ഈ സാഹചര്യത്തിൽ സ്വാധീനം ഉണ്ടാക്കാനുള്ള ശ്രമാണ് നടക്കുന്നത്. ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽകണമെന്നും സംസ്ഥാന സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.