പി.കെ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

പെ​രു​മ്പി​ലാ​വ് (തൃശൂർ): പ്ര​മു​ഖ ഗ്ര​ന്ഥ​കാ​ര​നും പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന പി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞി (92) അന്തരിച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്തെ​തു​ട​ർ​ന്ന്​ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സ്വ​ത​ന്ത്ര​മ​ണ്ഡ​പം പ​ത്ര​ത്തി​​െൻറ സ്​​ഥാ​പ​ക പ​ത്രാ​ധി​പ​സ​മി​തി​യം​ഗ​മാ​യ മു​ഹ​മ്മ​ദ്കു​ഞ്ഞി മ​ര​ണം​വ​രെ​യും പ​ദ​വി​യി​ൽ തു​ട​ർ​ന്നു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം, ല​ളി​ത​ക​ല അ​ക്കാ​ദ​മി, ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, സം​സ്​​ഥാ​ന ഫി​ലിം സെ​ൻ​സ​ർ ബോ​ർ​ഡ്, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അം​ഗം, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​പ്പി​ള സ്​​റ്റ​ഡീ​സ്​ സെ​ക്ര​ട്ട​റി​, പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സ്​​കൂ​ൾ, കോ​ള​ജ്​ ത​ല​ത്തി​ൽ പാ​ഠ​പു​സ്​​ത​ക​മാ​ക്കി​യ​വ ഉ​ൾ​പെ​ടെ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ക​ർ​ത്താ​വാ​ണ്.

കൂ​ട​ല്ലൂ​ർ പ​ള്ളി മ​ഞ്ഞാ​യ​ലി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​​െൻറ​യും വ​ലി​യ​ക​ത്ത് പെ​രു​മ്പു​ള്ളി​പ്പാ​ട്ട് പാ​ത്തു​ണ്ണി​യു​മ്മ​യു​ടെ​യും മ​ക​നാ​യി 1926ൽ ​മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ന്നേ​രി​യി​ലാ​യി​രു​ന്നു ജ​ന​നം. പി​ന്നീ​ട് തൃ​ശൂ​ർ ജി​ല്ല​യി​ലെ പെ​രു​മ്പി​ലാ​വി​ലേ​ക്ക് താ​മ​സം മാ​റ്റി. 1957 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ണ്ടോ​ട്ടി​യി​ൽ​നി​ന്ന് സി.​പി.​ഐ സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ എ​ൻ.​ടി. ഉ​മ​യ്യ​ക്കു​ട്ടി. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സ​ഗീ​ർ, പ​രേ​ത​രാ​യ റൈ​ഹാ​ന, പി.​എം. അ​ബൂ​ബ​ക്ക​ർ (എ​ക്സ്​​പ്ര​സ്​ പ​ത്രാ​ധി​പ​സ​മി​തി​യം​ഗം), സു​ഹ​റ. മ​രു​മ​ക്ക​ൾ: പ​രു​ത്തി​ക്കു​ന്ന​ൻ ഹ​സ്സ​ൻ, ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ അ​ഹ്​​മ്മ​ദ്, സൗ​ദ, ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ പി.​കെ.​എ. റ​ഹിം (ബെ​സ്​​റ്റ്​ പ്രിേ​ൻ​റ​ഴ്സ്​ തൃ​ശൂ​ർ), പി.​കെ. മു​ഹ​മ്മ​ദ് (റി​ട്ട. റ​വ​ന്യു അ​സി. സെ​ക്ര​ട്ട​റി), പി.​കെ. മൊ​യ്തീ​ൻ​കു​ട്ടി. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​പ​രു​വ​ക്കു​ന്ന് ജു​മാ​മ​സ്​​ജി​ദ് ഖ​ബ​ർ​സ്​​ഥാ​നി​ൽ.

Tags:    
News Summary - pk mohamed kunhi death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.