നടപടി ഉറപ്പായതോടെ സ്വന്തം പക്ഷക്കാരും പി.കെ. ശശിയെ കൈവിട്ടു

പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരെ അച്ചടക്കനടപടി ഏറെക്കുറെ ഉറപ്പായതോടെ സ്വന്തം പക്ഷക്കാരും അദ്ദേഹത്തെ കൈവിടുന്നു. വിശ്വസ്തരെ കുത്തിനിറച്ച പാലക്കാട്​ ജില്ല സെക്രട്ടേറിയറ്റിൽ ശശിയുടെ പിന്തുണ ദിനംപ്രതി കുറഞ്ഞുവരികയാണ്. കേന്ദ്രനേതൃത്വം വരെ ഇടപെട്ടതിനാൽ ഒപ്പം നിന്ന് പ്രശ്നത്തിൽ ചാടേണ്ടെന്നാണ് മിക്ക സെക്രട്ടേറിയറ്റംഗങ്ങളുടേയും നിലപാട്. കടുത്ത അച്ചടക്ക നടപടിക്ക് വിധേയനായാൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും ചില നേതാക്കൾ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ പ്രാദേശിക നേതൃത്വം ഉപതെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെങ്കിലും ലൈംഗികാരോപണ പരാതിയിൽ അച്ചടക്ക നടപടി നേരിട്ടയാൾ എം.എൽ.എ പദവിയിൽ തുടരുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നാണഭിപ്രായം. ഷൊർണൂർ പോലൊരു ഉറച്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നാലും വിജയം സി.പി.എമ്മിന് ബാധ്യതയാവില്ലെന്നും ഇവർ പറയുന്നു.

മുൻ എറണാകുളം ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കലിനും കണ്ണൂർ ജില്ല സെക്രട്ടറി പി. ശശിക്കുമെതിരെ ആരോപണമുയർന്നപ്പോൾ ഇരുവരും സംഘടനരംഗത്ത് മാത്രമാണുണ്ടായിരുന്നത്. ജില്ലയിലെ ഔദ്യോഗിക ഗ്രൂപ്പി‍​െൻറ ആളായി നിന്ന ശശി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് ഇതിലെ ചെറുവിഭാഗവുമായി തെറ്റുന്നത്. മുൻ ഒറ്റപ്പാലം എം.എൽ.എ എം. ഹംസയേയും പി.കെ. സുധാകരനേയും ഒഴിവാക്കി വിശ്വസ്തരെ ഉൾക്കൊള്ളിച്ച് പുതിയ ജില്ല സെക്രട്ടേറിയറ്റ് രൂപവത്​കരിക്കാനും പി.കെ. ശശിയാണ് നേതൃത്വം നൽകിയത്.

Tags:    
News Summary - pk sasi Sexual Assault- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.