തിരുവനന്തപുരം: ഡി.വൈ.എഫ്.െഎ വനിതാ നേതാവിെൻറ ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എക്കെതിരെ കൂടുതൽ നടപടിയി ല്ല. ശശിയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്ത സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം സി.പി.എം കേന്ദ്ര കമ്മിറ്റി ശ രിവെച്ചു. ശശിക്കെതിരായ നടപടി പര്യാപ്തമല്ലെന്ന് കാട്ടി പരാതിക്കാരിയായ സ്ത്രീയും വി.എസ് അച്യുതാനന്ദനും സി. പി.എം കേന്ദ്ര കമ്മിറ്റിയെ സമീപിച്ചിരുന്നു.
പാർട്ടിയുടെ സംഘടനാ സംവിധാനം അനുസരിച്ച് ശശിക്കെതിരെ സ്വീകരിച്ചത് പരമാവധി ശിക്ഷയാണെന്നും ആറ് ശിക്ഷാ നടപടികളിൽ ഏറ്റവും കാഠിന്യമേറിയതാണ് ശശിക്കെതിരെ സ്വീകരിച്ചതെന്നും അതുകൊണ്ട് കൂടുതൽ ശിക്ഷ നൽകേണ്ടതില്ലെന്ന പൊതുനിലപാടിലായിരുന്നു എല്ലാവരും.
ഇൗ വിഷയത്തിൽ കാര്യമായ ചർച്ചകളോ വാദപ്രതിവാദങ്ങളോ കമ്മിറ്റിയിൽ ഉണ്ടായില്ല. മറിച്ച് സംസ്ഥാന കമ്മിറ്റിയുടെ നടപടിക്ക് അംഗീകാരം നൽകുകയാണ് ഉണ്ടായത്. സംസ്ഥാന കമ്മിറ്റി ഇൗ വിഷയത്തിൽ കൈകൊണ്ട നടപടി കേന്ദ്രത്തോട് വിശദീകരിക്കുകയായിരുന്നു. ശശിക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പാർട്ടി പി.കെ ശ്രീമതിയെയും എ.കെ ബാലനെയും ഉൾപെടുത്തി അന്വേഷണ സമിതി രൂപീകരിച്ചിരുന്നു.
അതേസമയം, കേന്ദ്ര കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതികരിക്കാനില്ല എന്ന നിലപാടിലാണ് പീഡനത്തിനിരയായ ഡി.വൈ.എഫ്.െഎ പ്രവർത്തക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.